ചുട്ടുപൊള്ളി കേരളം; 9 ജില്ലകളിൽ യെലോ അലർട്ട്, 4 ഡിഗ്രി വരെ താപനില ഉയർന്നേക്കും

news image
Mar 13, 2024, 10:19 am GMT+0000 payyolionline.in

തിരുവനന്തപുരം ∙ താപനില ഉയരുന്ന സാഹചര്യത്തിൽ കേരളത്തിലെ 9 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പാലക്കാട്, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണു ജാഗ്രതാ നിർദേശം. ഈ ജില്ലകളിൽ താപനില സാധാരണത്തേക്കാൾ 2–4 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കുമെന്നാണു പ്രവചനം.

മാർച്ച് 13 മുതൽ 17 വരെ പാലക്കാട്, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ട, കോട്ടയം ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും തൃശൂർ ജില്ലയിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയുമാണു കൂടുക.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കു സാധ്യതയുണ്ട്. പകൽ 11 മുതൽ 3 വരെ സൂര്യപ്രകാശം നേരിട്ട് ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. തുണി, തൊപ്പി, കുട തുടങ്ങിയവ ഉപയോഗിച്ച് തല മറയ്ക്കണമെന്നും ദാഹമില്ലെങ്കിലും കൂടുതൽ‍ വെള്ളം കുടിക്കണമെന്നും നിർദേശമുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe