ചെങ്കോട്ടയ്ക്ക് സമീപത്തെ സ്ഫോടനം; ഡൽഹിയിൽ അതീവ ജാഗ്രതാ നിർദേശം

news image
Nov 10, 2025, 2:54 pm GMT+0000 payyolionline.in

ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തെ തുടർന്ന് ഡൽഹിയിൽ അതീവ ജാഗ്രതാ നിർദേശം. പാർക്ക്‌ ചെയ്തിരുന്ന കാറിലാണ് സ്ഫോടനം ഉണ്ടായത്. ലാൽ കില മെട്രോ സ്റ്റേഷൻ ഗേറ്റ് ഒന്നിന് സമീപമാണ് സ്ഫോടനം നടന്നത്. എട്ട് വാഹനങ്ങൾ സ്ഫോടനത്തിൽ കത്തി നശിച്ചു. സ്ഫോടനത്തിൽ ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ എൽഎൻജെപി ആശുപത്രിയിലേക്ക് മാറ്റി.

ഉ​ഗ്ര ശബ്ദത്തോടെയായിരുന്നു സ്ഫോടനം. രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. 15 ഓളം ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തി. സ്ഫോടനം ഉണ്ടായത് ഇക്കോ വാനിലെന്ന് സംശയം. 6:55നും 6:56 നും ഇടയിലായിരുന്നു സ്ഫോടനം നടന്നതായി വിവരം. എൻഎസ്ജി, എൻഐഎ സംഘം സ്ഥലത്തേക്ക് പുറപ്പെട്ടു. ഡൽഹി പോലീസ് സ്പെഷ്യൽ സെൽ ഓഫീസർമാരുടെ ഒരു സംഘം സ്ഥലത്ത് ഉണ്ട്. സ്ഫോടനത്തിന്റെ കാരണം വ്യക്തമായിട്ടില്ല. പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു. സ്ഥലത്ത് പൊലീസിനെ വിന്യസിച്ചു.

പൊട്ടിത്തെറിച്ച കാറിൽ നിന്ന് നിർത്തിയിട്ടിരുന്ന മറ്റ് വാഹനങ്ങളിലേക്ക് തീ പടരുകയായിരുന്നു. പ്രാഥമിക പരിശോധനയ്ക്ക് ശേഷമാകും സ്ഫോടനത്തിന്റെ വിവരങ്ങൾ ലഭിക്കുക. വലിയ ജനസാന്ദ്രതയുള്ള പ്രദേശത്താണ് സ്ഫോടനം നടന്നത്. ഡൽഹി മെട്രോയുടെ പ്രവർത്തനങ്ങൾ നിലവിൽ സാധാരണ നിലയിലാണെന്ന് അധികൃതർ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe