കൊയിലാണ്ടി : വീട്ടമ്മ കിണറ്റിൽ വീണു മരിച്ചു. ചേമഞ്ചേരി തൂവക്കോട് വെട്ടുകാട്ടിൽ കുനിയിൽ ഷീല (49) ആണ് വീട്ടിനു മുന്നിലുള്ള കിണറിൽ വീണു മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെയാണ് സംഭവം. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ടി.കെ. ഇർഷാദ് കിണറിൽ ഇറങ്ങി സേനാംഗങ്ങളുടെ സഹായത്തോടു കൂടി റസ്ക്യൂ നെറ്റിൽ യുവതിയെ പുറത്തെത്തിക്കുകയും ചെയ്തു.ശേഷം കൊയിലാണ്ടി ഗവൺമെന്റ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണമടഞ്ഞിരുന്നു.
എ എസ് ടി ഒ . പി .എം അനിൽകുമാറിന്റെ നേതൃത്വത്തിൽ എഫ് ആർ ഒ മാരായ , എം. ജാഹിർ കെ,ബിനീഷ് , പി.കെ.ജിനീഷ് കുമാർ, എസ് പി, സുജിത്ത്, കെഷാജു ,ഹോം ഗാർഡ് ടി , പി .ബാലൻ അഗ്നി രക്ഷാ സേനാ സംഘത്തിലുണ്ടായിരുന്നു. വിശ്വനാണ് ഭർത്താവ്. മക്കൾ : അനഘ ,അശ്വിസ് . സഹോദരങ്ങൾ പ്രഭാകരൻ ,വിജയൻ, ബാബു, ബാലകൃഷ്ണൻ, ശോഭ.