ചൊക്രമുടി കയ്യേറ്റത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി; 3 ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു

news image
Oct 18, 2024, 2:47 pm GMT+0000 payyolionline.in

ഇടുക്കി: ചൊക്രമുടി കയ്യേറ്റത്തിൽ റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ നടപടി. ദേവികുളം മുൻ തഹസിൽദാർ ഡി.അജയൻ, ഡെപ്യൂട്ടി തഹസിൽദാർ ബിജു മാത്യു, ബൈസൺവാലി വില്ലേജ് ഓഫീസർ എം.എം.സിദ്ദിഖ് എന്നിവരെയാണ്  സസ്പെൻഡ് ചെയ്തിരിക്കുന്നത്.

പരിശോധനയൊന്നും നടത്താതെ ചൊക്രമുടിയിൽ നിർമ്മാണാനുമതി നൽകിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. നിരാക്ഷേപ പത്രം നൽകിയപ്പോൾ പട്ടയത്തിൻ്റെ ആധികാരികതയും നിബന്ധനകളും പാലിച്ചിട്ടില്ല. ദുരന്തനിവാരണ നിയമപ്രകാരമുളള ഉത്തരവുകളുണ്ടോ എന്നും ഇവ‍ർ പരിശോധിച്ചില്ലെന്നും കണ്ടെത്തലുണ്ട്. ദേവികുളം സബ് കളക്ടറുടെ റിപ്പോർട്ടിനെ തുടർന്ന് റവന്യൂ വകുപ്പ് നടപടി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe