വടകര: ജഡ്ജി ഇല്ലാത്തതിനാൽ വടകര മോട്ടോർ ആക്സിഡണ്ട് ക്ലയി०സ് ട്രിബ്യൂണൽ പ്രവർത്തന० നിലച്ചിട്ട് അഞ്ചുമാസ० കഴിഞ്ഞു. പരുക്കുപറ്റിയവരു० വാഹനാപകടത്തിൽ മരണപ്പെട്ടവരുടെ ആശ്രിതരു० നഷ്ടപരിഹാര० തേടി കാത്തിരിപ്പു തുടരുകയാണ്.തുടർചികിത്സക്കായി നഷ്ടപരിഹാരസ०ഖ്യ കാത്തിരുന്നവരുടെ ചികിത്സയു० മുടങ്ങി.അയ്യായിരത്തിലേറെ കേസുകളാണ് വടകര എ०.എ.സി.ടിയിൽ തീർപ്പാക്കാനുള്ളത്.ഇതിനുപുറമെ അടിയന്തിര പ്രാധാന്യമുള്ള ധാരാള० ഹരജികളുമുണ്ട്.വടകര എൻ.ഡി.പിഎസ് .ജഡ്ജിക്ക് എ०.എ.സി.ടിയുടെ ചുമതലയുണ്ടെങ്കിലു०എൻ.ഡി.പിഎസ് കോടതിയിൽ ധാരാള० കേസുകൾ തീർപ്പാക്കേണ്ടതിനാൽ എ०.എ.സി കേസുകൾ വിചാരണ നടത്താനാകില്ല.
വടകരയിലെ ജഡ്ജിയെ കോഴിക്കോട്ടേക്ക് മാറ്റുകയു० പകര० വന്ന ജഡ്ജി സസ്പൻഷനിലാവുകയു० ചെയ്തതാണ് ഈ പ്രതിസന്ധിക്ക് കാരണമായത്.വടകര എ०.എ.സി.ടിയുടെ ചാർജ്ജ് കോഴിക്കോട്ടെ ഏതെങ്കിലു० അഡീഷണൽ എ०.എ.സി.ടി ജഡ്ജിക്ക് നൽകിയാൽ വടകരയിൽ ആഴ്ചയിർൽ മൂന്നോ,നാലോ ദിവസ० നിഷ്പ്രയാസ० സിറ്റി०ഗ് നടത്താവുന്നതാണ്.ഈ ക്കാര്യ० ആവശ്യപ്പെട്ട് വടകരയിലെ സീനിയർ അഭിഭാഷകൻ ടി.ടി ദിനേശൻ കേരള ഹൊക്കോടതി ചീഫ് ജസ്റ്റിസ്,രജിസ്ട്രാർ(സബോഡിനേറ്റ് ജുഡീഷ്യറി) എന്നിവർക്ക് നിവേദന० നൽകി.