ജനവിശ്വാസം നഷ്ടപ്പെട്ട മുകേഷ് കൊല്ലം എം എൽ എ സ്ഥാനം രാജിവക്കണം: ബിന്ദു കൃഷ്ണ

news image
Jun 5, 2024, 2:55 pm GMT+0000 payyolionline.in

കൊല്ലം: ജനവിശ്വാസം നഷ്ടപ്പെട്ട മുകേഷ് കൊല്ലം എം എൽ എ സ്ഥാനം രാജിവയ്ക്കണമെന്ന് കോൺഗ്രസ് നേതാവ് ബിന്ദുകൃഷ്ണ വാർത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു. കൊല്ലം നിയോജക മണ്ഡലത്തിൽ മാത്രമായി 23792 വോട്ടിന് മുകേഷ് പിന്നിൽ പോയിട്ടുണ്ട്. ആകെയുള്ള 164 ബൂത്തുകളിൽ 155 ബൂത്തുകളിലും എം എൽ എ പിന്നിലായി. 9 ഇടങ്ങളിൽ മാത്രമാണ് നേരിയ വോട്ടിന് ലീഡ് ചെയ്തത്. 31 ബൂത്തുകളിൽ 3 -ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെന്നും ബിന്ദു കൃഷ്ണ ചൂണ്ടികാട്ടി.

ഈ കണക്കുകൾ തെളിയിക്കുന്നത് കൊല്ലം നിയോജക മണ്ഡലത്തിലെ ജനതയ്ക്ക് മുകേഷ് എം എൽ എ യിലുള്ള വിശ്വാസം നഷ്ടപ്പട്ടിരിക്കുന്നു എന്നതാണ്. ജനാധിപത്യ പ്രക്രിയയിൽ ജനം കൈയ്യൊഴിഞ്ഞ മുകേഷ് ജനഹിതം തിരിച്ചറിഞ്ഞ് എം എൽ എ സ്ഥാനം രാജിവച്ച് മാതൃക കാട്ടണമെന്ന് ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു. കേവലം 36618 വോട്ടുകൾ മാത്രമാണ് മുകേഷിന് ലഭി്ച്ചിരിക്കുന്നു എന്നുള്ള യാഥാർത്ഥ്യം എം എൽ എ തിരിച്ചറിയണമെന്നും ബിന്ദുകൃഷ്ണ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe