ജപ്പാനില്‍ വന്‍ഭൂചലനം; 7.6 തീവ്രത, സുനാമി മുന്നറിയിപ്പ്, തീരപ്രദേശങ്ങളില്‍ നിന്നും ജനങ്ങളുടെ പലായനം

news image
Jan 1, 2024, 1:17 pm GMT+0000 payyolionline.in

ടോക്യോ:പുതുവര്‍ഷ ദിനത്തില്‍ ലോകത്തെ ആശങ്കയിലാക്കി ജപ്പാനില്‍ വന്‍ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തി ഭൂചലനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പും നിലനില്‍ക്കുകയാണ്. തീരപ്രദേശത്ത് നിന്ന് ആയിരങ്ങളെ ഒഴിപ്പിച്ചു. ജപ്പാന്‍ സമയം വൈകിട്ട് 4.10നാണ് ഇഷികാവയിലെ നോട്ടോ മേഖലയിലാണ് ആദ്യം ഭൂചലനമുണ്ടായത്. പിന്നീട് ഒന്നരമണിക്കൂറിനിടെ 21 തുടര്‍ച്ചലനങ്ങള്‍. 36,000 ത്തോളം വീടുകളില്‍  വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. റോഡ്, ബുള്ളറ്റ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. സുനാമി മുന്നറിയിപ്പ് കൂടി അധികൃതര്‍ നല്‍കിയതോടെ തീരപ്രദേശങ്ങളില്‍ നിന്നും ജനങ്ങള്‍ പലായനം ചെയ്തു. 5 മീറ്റർ ഉയരത്തിൽവരെ  ത്തിരമാലകള്‍ അടിച്ചേക്കുമെന്നാണ് നിഗമനം. സുസു നഗരത്തില്‍ സുനാമിത്തിരകള്‍ അടിച്ചതായും റിപ്പോര്‍ട്ടുണ്ട്.

അതേസമയം, ഭൂചലനത്തില്‍ ഇതുവരെ ആളപായം ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. തകര്‍ന്ന വീടുകളില്‍ നിന്നും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. നിലവില്‍ ആണവനിലയങ്ങള്‍ എല്ലാം സുരക്ഷിതമാണെന്നും അധികൃതര്‍ വ്യക്തമാക്കി. സുനാമി മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തില്‍ ജപ്പാനിലെ ഇന്ത്യന്‍ എംബസി എമര്‍ജന്‍സി കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. 2011ല്‍ ജപ്പാനെ നടുക്കിയ ഭൂകന്പത്തില്‍ ഹുക്കുഷിമ ആണവനിലയത്തിന് അടക്കം കേടപാടുകള്‍ സംഭവിച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe