ജമ്മു കശ്മീരിലെ ഉധംപൂരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; സി.ആർ.പി.എഫ് ഇൻസ്‌പെക്ടർക്ക് വീരമൃത്യു

news image
Aug 19, 2024, 2:38 pm GMT+0000 payyolionline.in

ഉധംപൂർ: ജമ്മു കശ്മീരിലെ ഉധംപൂരിൽ ഭീകരരും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ജവാന് വീരമൃത്യു. വെടിവെപ്പിൽ ഗുരുതര പരിക്കേറ്റ സി.ആർ.പി.എഫ് ഇൻസ്‌പെക്ടറാണ് വീരമൃത്യു വരിച്ചത്.

ഉധംപൂരിൽ ജില്ലയിലെ ദുദു ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. ചീൽ, ദുദു എന്നിവിടങ്ങളിൽ സുരക്ഷാസേന നടത്തിയ പെട്രോളിങ്ങിനിടെയാണ് ഭീകരർ വെടിവെപ്പ് നടത്തിയത്.

സ്ഥലത്ത് സി.ആർ.പി.എഫിന്‍റെയും ജമ്മു കശ്മീർ പൊലീസിന്‍റെയും സംയുക്ത പരിശോധന തുടരുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe