ശ്രീനഗർ: ജമ്മു കാശ്മീരിൽ സൈനിക വാഹനത്തിന് നേരെ വെടിവെപ്പ്. രജൗരി ജില്ലയിലെ സുന്ദർബാനി സെക്ടറിലെ ഫാൽ ഗ്രാമത്തിലാണ് സംഭവം. ആളപായമില്ലെന്നാണ് വിവരം.
തീവ്രവാദികൾ നുഴഞ്ഞുകയറാനിടയുള്ള വനത്തോട് ചേർന്നുള്ള പാതയിലൂടെ സൈനിക വാഹനം കടന്നുപോകുമ്പോൾ ഒളിച്ചിരിക്കുകയായിരുന്ന ഭീകരർ വെടിയുതിർക്കുകയായിരുന്നുവെന്നാണ് വിവരം.
പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്ന വാഹനത്തിന് നേരെ നിരനധി തവണ വെടിയുതിർത്തു. സൈന്യം ശക്തമായി തിരിച്ചടിച്ചടിച്ചെതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തീവ്രവാദികളെ കണ്ടെത്താൻ സൈന്യം പ്രദേശത്ത് തിരച്ചിൽ നടത്തുകയാണ്.