കൊയിലാണ്ടി : സംസ്ഥാന ജയിൽ ഡിജിപി ബൽറാംകുമാർ ഉപാധ്യായ കൊയിലാണ്ടി സബ്ജയിൽ സന്ദർശിച്ചു. കണ്ണൂർ സെൻട്രൽ ജയിൽ സന്ദർശിക്കാൻപോകുന്ന അവസരത്തിലാണ് കൊയിലാണ്ടി ജയിലും സന്ദർശിച്ചത്.
കൊയിലാണ്ടി ജയിലിലെ സുരക്ഷാകാര്യങ്ങൾ ജയിൽ ഉദ്യോഗസ്ഥരുമായി ഡിജിപി ചർച്ചചെയ്തു.
കഴിഞ്ഞവർഷം ഒരു തടവുപുള്ളി കൊയിലാണ്ടി ജയിൽച്ചാടി രക്ഷപ്പെട്ടിരുന്നെങ്കിലും താമരശ്ശേരി ഭാഗത്തുനിന്ന് ജയിൽ ഉദ്യോഗസ്ഥർതന്നെ പിടികൂടുകയായിരുന്നു.