ജാപ്പനീസ് ബുള്ളറ്റ് ട്രെയിനിന് തുല്യമായ സര്‍വീസ് ഇന്ത്യയിലും വേണം: സ്റ്റാലിന്‍

news image
May 30, 2023, 4:16 am GMT+0000 payyolionline.in

ചെന്നൈ> രണ്ടര മണിക്കൂറില്‍ 500 കിലോമീറ്റര്‍ സ‍ഞ്ചരിക്കുന്ന ജപ്പാനിലെ ബുള്ളറ്റ് ട്രെയിനിന് തുല്യമായ സര്‍വീസ് ഇന്ത്യയിലും വേണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. രൂപകല്‍പ്പനയില്‍ മാത്രമല്ല, വേ​ഗതയിലും ​ഗുണനിലവാരത്തിലും മുന്നിട്ടുനില്‍ക്കുന്ന ട്രെയിനുകള്‍ ഇന്ത്യയില്‍ വരണം. ഇടത്തരക്കാരുടെയും പാവപ്പെട്ടവരുടെയും യാത്ര എളുപ്പമാക്കുന്നവയാകണം അവയെന്നും സ്റ്റാലിന്‍ ട്വിറ്ററില്‍ കുറിച്ചു. ജപ്പാനില്‍ ഔദ്യോ​ഗിക സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം ഒസാക്കയില്‍നിന്ന് ടോക്യോയിലേക്കാണ് ബുള്ളറ്റ് ട്രെയിന്‍ യാത്ര നടത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe