ജി എസ് ടി ഇരട്ട സ്ലാബിന് അംഗീകാരം നൽകി. സെപ്റ്റംബർ 22 മുതൽ പുതിയ ഘടന നടപ്പിലാക്കും.ഇത് വിവേചനപരമായ നടപടിയല്ല, ജി എസ് ടിയിൽ ഘടനാപരമായ മാറ്റമാണ് വരുത്തിയതെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പത്രസമ്മേളനത്തിൽ പറഞ്ഞു. ജിഎസ്ടിയിൽ ഇനി രണ്ട് സ്ലാബുകൾ മാത്രം ആയിരിക്കും. പുതിയ നിരക്കുകൾ കർഷകർക്ക് ഗുണകരം ആയിരിക്കും. എല്ലാ ജിഎസ്ടി കൗൺസിൽ മെമ്പർമാർക്കും ധനമന്ത്രി നന്ദി പറഞ്ഞു.
175 ഉൽപ്പന്നങ്ങളുടെ വില കുറയും. വസ്ത്രങ്ങൾക്ക് വില കുറയും. ഹെയർ ഓയിൽ ഉൽപ്പന്നങ്ങൾക്കും വിലകുറഞ്ഞേക്കും. ഷാമ്പു സോപ്പ് എന്നിവക്ക് 5% നികുതിയും എസി റഫ്രിജറേറ്റർ എന്നിവക്ക് 18% നികുതിയും ആയിരിക്കും. സിമന്റിനും വില കുറയും. പാൽ, കടല എന്നിവയ്ക്ക് നികുതിയില്ല. ഇന്ത്യൻ നിർമ്മിത ബ്രെഡിനും നികുതിയില്ല.വീട് നിർമ്മാണ ചിലവ് കുറയുമെന്ന് നിർമ്മലാ സീതാരാമൻ പറഞ്ഞു. മോട്ടോർസൈക്കിളുകൾക്ക് വില കുറയും. കീടനാശിനി വള നിർമ്മാണത്തിന് ആവശ്യമായ അ സംസ്കൃത വസ്തുക്കളുടെ വിലകുറയും. ടിവികൾക്ക് വില കുറയും. എല്ലാ ടീവി കൾക്കും 18% മാത്രമായിരിക്കും നികുതി.