ജിയോ ഉപഭോക്താക്കൾക്ക് ജെമിനെ പ്രോ സൗജന്യം; ഗൂഗ്ളുമായി കരാറൊപ്പിട്ട് റിലയൻസ്

news image
Oct 31, 2025, 7:45 am GMT+0000 payyolionline.in

റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ജെമിനെ പ്രോ സൗജന്യമായി ലഭിക്കും. ഇതിനായി റിലയൻസും ഗൂഗ്ളും തമ്മിൽ കരാറൊപ്പിട്ടു. 18 മാസത്തേക്കുള്ള സൗജന്യ സേവനമാണ് റിലയൻസിന് ലഭിക്കുക. 35,000 രൂപയുടെ സേവനങ്ങളാണ് പൂർണമായും റിലയൻസ് സൗജന്യമായി നൽകുക.

18 മുതൽ 25 വരെ പ്രായമുള്ള ജിയോ ഉപഭോക്താക്കൾക്കാണ് സൗജന്യസേവനം ലഭിക്കുക. ഇതിന് 349 രൂപയുടേതോ അതിന് മുകളിലുള്ളതോ ആയ 5ജി പ്ലാൻ എടുക്കണം. ഒക്ടോബർ 30 മുതൽ പുതിയ പ്ലാൻ ആരംഭിക്കും. നിശ്ചിതകാലത്തേക്ക് മാത്രമേ പുതിയ പ്ലാൻ സബ്സ്ക്രിപ്ഷൻ സാധിക്കുവെന്ന് റിലയൻസ് ജിയോ അറിയിച്ചിട്ടുണ്ട്. അൺലിമിറ്റഡ് ചാറ്റ്, രണ്ട് ടി.ബി ക്ലൗഡ് സ്റ്റോറേജ്, വി.ഇ.ഒ 3.1 ഉപയോഗിച്ചുള്ള വിഡിയോ ജനറേഷൻ, നാനോ ബനാന ഉപയോഗിച്ചുള്ള ഇമേജ് ജനറേഷൻ എന്നിവ ജെമിനെയുടെ ആർട്ടിഫിഷ്യൽ ഇന്റിലജൻസ് ഉപയോഗിച്ച് ലഭ്യമാകും.

പുതിയ ഓഫറിലൂടെ ഗൂഗ്ളിന്റെ എ.ഐ ടൂളികളിലേക്ക് പരിധികളില്ലാത്ത ആക്സസ് ലഭിക്കും. ഫോട്ടോസ്, ഡ്രൈവ്, ജിമെയിൽ എന്നിവയിൽ ഉടനീളം രണ്ട് ടി.ബി സ്റ്റോറേജും ലഭിക്കും. ഫിലിം മേക്കിങ്ങിന് സഹായകമാവുന്ന വി.ഇ.ഒ 3യിലൂടെ പുത്തൻ എ.ഐ വിഡിയോകൾ നിർമിക്കാനും സാധിക്കും. ഇതിന് പുറമേ ജിമെയിൽ, നോട്ട്സ്, ഗൂഗ്ൾ ഡോക്സ് തുടങ്ങിയ ഗൂഗ്ളിന്റെ പല ആപുകൾക്കും എ.ഐയു​ടെ പിന്തുണയും ലഭ്യമാകും.

നേരത്തെ ഭാരതി എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് ഒരു വര്‍ഷത്തെ പെര്‍പ്ലെക്‌സിറ്റി പ്രോ സബ്‌സ്‌ക്രിപ്ഷന്‍ സൗജന്യമായി നല്‍കുന്നു. എ.ഐ അധിഷ്ടിത സെര്‍ച്ച് എഞ്ചിനാണ് പെര്‍പ്ലെക്‌സിറ്റി. എ.ഐ യുടെ സഹായത്തോടെ ഇതുവഴി ഇന്റര്‍നെറ്റില്‍ വിവരങ്ങള്‍ തിരയാം. ജിപിടി 4.1, ക്ലോഡ് 4.0 സോണറ്റ് പോലുള്ള മുന്‍നിര എ.ഐ മോഡലുകളാണ് ഇതിനായി കമ്പനി ഉപയോഗപ്പെടുത്തിയിരിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe