ജീവനക്കാരില്ല; കൊ​യി​ലാ​ണ്ടി താലൂക്കാശുപത്രി മോർച്ചറി പ്രവർത്തനം അവതാളത്തിൽ

news image
Sep 4, 2024, 8:23 am GMT+0000 payyolionline.in

കൊ​യി​ലാ​ണ്ടി: താ​ലൂ​ക്ക് ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സ് ആ​ശു​പ​ത്രി​യി​ൽ ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​ത് ആ​ശു​പ​ത്രി പ്ര​വ​ർ​ത്ത​ന​ത്തെ​യും പോ​സ്റ്റ്മോ​ർ​ട്ട​ത്തെ​യും ബാ​ധി​ക്കു​ന്ന​താ​യി പ​രാ​തി. ഗ്രേ​ഡ് സെ​ക്ക​ൻ​ഡ് അ​റ്റ​ൻ​ഡ​ൻ​റ് വി​ഭാ​ഗ​ത്തി​ൽ ആ​റും ന​ഴ്സി​ങ് അ​സി​സ്റ്റ​ന്റ് വി​ഭാ​ഗ​ത്തി​ൽ നാ​ലു ത​സ്തി​ക​യും മാ​സ​ങ്ങ​ളാ​യി ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്.

ഈ ​വി​ഭാ​ഗ​ത്തി​ൽ ഉ​ള്ള​തു​ത​ന്നെ ഭൂ​രി​ഭാ​ഗ​വും വ​നി​ത ജീ​വ​ന​ക്കാ​രാ​ണ്. ഇ​തേ​ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​വും പോ​സ്റ്റ്മോ​ർ​ട്ട​വും ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ണ്. ഗ്രേ​ഡ് അ​സി​സ്റ്റ​ന്റു​മാ​രാ​ണ് പോ​സ്റ്റ്മോ​ർ​ട്ടം റൂ​മി​ൽ പ്ര​ധാ​ന​മാ​യും ഉ​ണ്ടാ​വു​ക. അ​സ്വാ​ഭാ​വി​ക മ​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​വു​മ്പോ​ൾ ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് ഇ​വ​രാ​ണ് പ്ര​വ​ർ​ത്തി​ക്കേ​ണ്ട​ത്.

ഈ ​വി​ഭാ​ഗ​ത്തി​ലാ​ണ് ആ​റ് ഒ​ഴി​വു​ക​ൾ. ത​ൽ​ഫ​ല​മാ​യി പോ​സ്റ്റ്മോ​ർ​ട്ടം ഏ​റെ വൈ​കി​യാ​ണ് ന​ട​ക്കു​ന്ന​ത്. നൈ​റ്റ് ഡ്യൂ​ട്ടി ക​ഴി​ഞ്ഞു പോ​യ മെ​യി​ൽ സ്റ്റാ​ഫി​നെ തി​രി​കെ വി​ളി​ച്ചാ​ണ് ഇ​ത്ത​രം ഘ​ട്ട​ത്തി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തു​ന്ന​ത്. ഇ​തു​കാ​ര​ണം മ​ര​ണ​പ്പെ​ട്ട​വ​രു​ടെ ബ​ന്ധു​ക്ക​ൾ ക​ടു​ത്ത ദു​രി​ത​ത്തി​ലാ​വു​ന്നു. ഫോ​റ​ൻ​സി​ക് സ​ർ​ജ​നെ നി​യ​മി​ക്കാ​ത്ത​തും ഫ്രീ​സ​ർ ഇ​ല്ലാ​ത്ത​തും കാ​ര​ണം കൂ​ടു​ത​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് എ​ത്തി​ക്കു​മ്പോ​ൾ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​പോ​വു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഫ്രീ​സ​റി​ന് ഓ​ർ​ഡ​ർ ന​ൽ​കി​യി​ട്ടു മാ​സ​ങ്ങ​ളാ​യെ​ങ്കി​ലും എ​ത്തി​യി​ട്ടി​ല്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe