‘ജീവനൊടുക്കിയത് ഒരു സഖാവാണ്, പാർട്ടിക്ക് വേണ്ടി ജീവിതം സമർപ്പിച്ചയാൾ’; സിപിഎമ്മിനെതിരെ കെപിഎ മജീദ്

news image
May 26, 2023, 2:26 pm GMT+0000 payyolionline.in

മലപ്പുറം: മലപ്പുറത്തെ റസാഖ് പയമ്പ്രോട്ടിന്‍റെ ആത്മഹത്യയിൽ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗിന്‍റെ മുതിർന്ന നേതാവ് കെപിഎ മജീദ്. ജീവനൊടുക്കിയത് ഒരു സഖാവാണ്, പാർട്ടിക്ക് വേണ്ടി പഞ്ചായത്തിലേക്ക് മത്സരിച്ച ഒരാൾ, സമ്പാദ്യങ്ങളെല്ലാം സി.പി.എമ്മിന് എഴുതിക്കൊടുത്ത ഒരാൾ. സഖാക്കളാരും സംഭവം അറിഞ്ഞ മട്ടില്ലെന്ന് കെപിഎ മജീദ് വിമർശിച്ചു. ഫേസ്ബുക്കിലൂടെയാണ്  കെപിഎ മജീദിന്‍റെ പ്രതികരണം.

മലപ്പുറത്തെ പുളിക്കൽ പഞ്ചായത്ത് ഓഫീസിനുള്ളിലാണ് കഴുത്തിൽ പരാതികളും രേഖകളും സഞ്ചിയിലാക്കി തൂക്കിയിട്ടാണ് സിപിഎം പ്രവർത്തകനും മൊയിൻ കുട്ടി വൈദ്യർ സ്മാരക സമിതി മുൻ സെക്രട്ടറി റസാഖ് പയമ്പ്രോട്ട് ജീവനൊടുക്കിയിത്. റസാഖിന്‍റെ മരണത്തിൽ സിപിഎമ്മിന്‍റെ അനുശോചന യോഗമോ അനുശോചന കാവ്യങ്ങളോ ഇല്ല. കാരണം വ്യക്തമാണ്. സി.പി.എം ഭരിക്കുന്ന പഞ്ചായത്ത് ഓഫീസിലാണ് സഖാവ് റസാഖ് തൂങ്ങി മരിച്ചത്- കെപിഎ മജീദ് ആരോപിച്ചു. റസാഖിന്റെ മരണം എഴുതിത്തള്ളാവുന്ന ഒരു കേസല്ല. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിലെത്തിക്കണം- അദ്ദേഹം ആവശ്യപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe