ജൂലൈ മുതല്‍ ട്രെയിന്‍ സമയത്തില്‍ മാറ്റം

news image
Mar 18, 2024, 10:55 am GMT+0000 payyolionline.in

തിരുവനന്തപുരം∙ ജൂലൈ 15 മുതല്‍ രണ്ട് ട്രെയിനുകളുടെ സമയത്തില്‍ മാറ്റം വരുത്തി ദക്ഷിണ റെയില്‍വേ. ട്രെയിന്‍ നമ്പര്‍ 12625 തിരുവനന്തപുരം സെന്‍ട്രല്‍- ന്യൂഡല്‍ഹി കേരള സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിന്റെയും 12623 ചെന്നൈ സെന്‍ട്രല്‍ – തിരുവനന്തപുരം സെന്‍ട്രല്‍ മെയിലിന്റെയും സമയക്രമത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ജൂലൈ 15 മുതല്‍ 12625 കേരള എസ്പ്രസ് തിരുവനന്തപുരത്തുനിന്ന് 12.15ന് പുറപ്പെടും (നിലവില്‍ 12.30). തൃശൂര്‍ വരെ ഇതനുസരിച്ചു സമയത്തില്‍ മാറ്റമുണ്ടാകും. 12623 ചെന്നൈ മെയില്‍ ചെന്നൈയില്‍നിന്ന് 19.30-ന് പുറപ്പെടും (നിലവില്‍ 19.45)

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe