കേരള പൊലീസ് കണ്ടെത്തിയ വിവരങ്ങൾതന്നെയാണ് സിബിഐ റിപ്പോർട്ടിലുമുള്ളത് എന്നാണ് സൂചന. ജെസ്‌നയുടെ തിരോധാനത്തിനു പിന്നിൽ മതതീവ്രവാദ സംഘടനകൾക്കു ബന്ധമില്ലെന്ന് വിവരും റിപ്പോർട്ടിലുണ്ട്. മരിച്ചതായോ, ജീവിച്ചിരിക്കുന്നതായോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലൈന്നും സിബിഐ പറയുന്നു.
ആത്മഹത്യകൾ കൂടുതലായി നടക്കുന്ന സ്ഥലങ്ങളിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല, ജെസ്‌നയുടെയും സുഹൃത്തിനെയും അച്ഛന്നേയും ശാസ്‌ത്രീയ പരിശോധനകൾക്ക് വിധേയരാക്കിയിട്ടും കേസിന് സഹായകരമായ വിവരങ്ങൾ ലഭിച്ചില്ല, ജെസ്‌നക്ക് അധികം സുഹൃത്തുക്കൾ ഉണ്ടായിരുന്നില്ല, സമീപ ജില്ലകളിലും ഇതര സംസ്ഥാനങ്ങളിലും പരിശോധന നടത്തിയെങ്കിലും കൊല്ലപ്പെട്ടതിനു തെളിവ് ലഭിച്ചില്ല, ഇന്റർപോളിന്റെ സഹായത്തോടെ യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചിട്ടും വിവരം ലഭിച്ചില്ല തുടങ്ങിയ കാര്യങ്ങളാണ് റിപ്പോർട്ടിലുള്ളത്.
പൊലീസ് കണ്ടെത്തിയതിൽനിന്ന് കൂടുതലായി ഒന്നും കണ്ടെത്താൻ സിബിഐയ്‌ക്ക് കഴിഞ്ഞിരുന്നില്ല. തുടർന്നാണ് അന്വേഷണം ഏറ്റെടുത്ത് മൂന്നുവർഷം കഴിഞ്ഞശേഷം കേസ് അവസാനിപ്പിക്കുന്നതിന് റിപ്പോർട്ട് നൽകിയത്.