ന്യൂഡൽഹി: ജോയിൻ്റ് എൻട്രൻസ് എക്സാമിനേഷന് (ജെ.ഇ.ഇ) തയ്യാറെടുക്കുന്ന 17കാരി ന്യൂഡൽഹിയിൽ പ്രമുഖ എഞ്ചിനീയറിംഗ് കോളേജുകളിലേക്കുള്ള പ്രവേശന പരീക്ഷയിൽ വിജയിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്തു.
വെള്ളിയാഴ്ച രാത്രി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. ജെ.ഇ.ഇ പരീക്ഷയിൽ ജയിക്കാൻ കഴിയാത്തതിൽ മാതാപിതാക്കളോട് ക്ഷമിക്കണമെന്ന് ആവശ്യപ്പെട്ട് ആത്മഹത്യാ കുറിപ്പും പെൺകുട്ടി എഴുതി വച്ചിരുന്നു.
പന്ത്രണ്ടാം ക്ലാസ് പാസായ ശേഷം ജെ.ഇ.ഇയ്ക്ക് തയ്യാറെടുക്കുകയായിരുന്നു പെൺകുട്ടി. പഠന സമ്മർദ്ദവും പ്രതീക്ഷകൾ നിറവേറ്റാൻ സാധിക്കാതിരുന്നതുമാണ് കാരണമായി ആത്മഹത്യാ കുറിപ്പിൽ എഴുതിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തി വരികയാണ്.