ജോസ് കെ മാണിയെ സ്വാ​ഗ​തം ചെയ്ത നടപടി; യുഡിഎഫില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് മോൻസ് ജോസഫ്

news image
May 15, 2023, 4:45 pm GMT+0000 payyolionline.in

തിരുവനന്തപുരം: ജോസ് കെ മാണിയെ സ്വാ​ഗതം ചെയ്ത നടപടിയിൽ കെപിസിസി ചർച്ച നടത്തിയോ എന്നറിയില്ലെന്ന് മോൻസ് ജോസഫ്. യുഡിഎഫിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്നും മോൻസ് ജോസഫ് പറഞ്ഞു. ചർച്ച നടന്നാൽ പാർട്ടി അഭിപ്രായം പറയും. അന്തരീക്ഷത്തിൽ ഉള്ള ഒരു വിഷയത്തിൽ അഭിപ്രായം പറയേണ്ടതില്ലെന്നും മോൻസ് ജോസഫ് കൂട്ടിച്ചേർത്തു. ജോസ് കെ മാണി യുഡിഎഫിലേക്ക് വന്നാൽ നല്ലതാണെന്ന് നേരത്തെ ചെന്നിത്തല പറഞ്ഞിരുന്നു. ഈ വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു മോൻസ് ജോസഫ്.

കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിലേക്ക് ക്ഷണിച്ച രമേശ് ചെന്നിത്തലയെ തള്ളി മന്ത്രി റോഷി അഗസ്റ്റിൻ രം​ഗത്തെത്തിയിരുന്നു. കേരളാ കോൺഗ്രസ് (എം) യുഡിഎഫിലേക്കില്ലെന്നും എൽഡിഎഫിന് ഒപ്പം ഉറച്ച് നിൽക്കുമെന്നും റോഷി അഗസ്റ്റിൻ വ്യക്തമാക്കി. ‘യുഡിഎഫിലേക്ക് ക്ഷണിച്ചതിൽ സന്തോഷം. തൽക്കാലം എൽഡിഎഫിൽ തുടരാനാണ് തീരുമാനം. രാവിലെയും വൈകിട്ടുമായി നിലപാട് മാറ്റുന്നവരല്ല ഞങ്ങൾ. കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം യുഡിഎഫിൽ നിന്നും പുറത്തു പോയതല്ല. യുഡിഎഫ് പുറത്താക്കിയതാണെന്ന് ഓ‍ര്‍മ്മിക്കണം’. ആ തീരുമാനം തെറ്റായിപ്പോയെന്ന് യുഡിഎഫ്  മനസിലാക്കിയതിൽ സന്തോഷമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe