ജർമനിയിൽ നിന്ന് പാഴ്സൽ; അന്വേഷണത്തിൽ കണ്ടെത്തിയത് ഡാർക്നെറ്റ് വഴി കോടികളുടെ ലഹരിയിടപാട്, 7 പേർ അറസ്റ്റിൽ

news image
Jan 15, 2024, 7:28 am GMT+0000 payyolionline.in

കൊച്ചി: കൊച്ചിയിൽ ഡാർക്നെറ്റ് വഴി കോടികളുടെ ലഹരിയിടപാട് നടത്തിയ 7 പേർ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ പിടിയിൽ. ലഹരിയിടപാടുകളുടെ സൂത്രധാരനായ ആലുവ ചെങ്ങമനാട് സ്വദേശി ശരത് പാറയ്ക്കൽ, എബിൻ ബാബു, ഷാരുൻ ഷാജി, കെ.പി അമ്പാടി, സി.ആർ അക്ഷയ്, അനന്തകൃഷ്ണൻ ടെബി, ആന്റണി സഞ്ജയ് എന്നിവരാണ് അറസ്റ്റിലായത്. ജർമനിയിൽ നിന്നെത്തിയ പാഴ്സൽ സംബന്ധിച്ച അന്വേഷണമാണ് കേസിൽ വഴിത്തിരിവായത്. അന്വേഷണത്തിൽ പാഴ്സൽ വഴി എത്തിയത് 10എൽഎസ്ഡി സ്റ്റാമ്പുകളാണെന്ന് കണ്ടെത്തി. കൊച്ചിയിലെ ആറിടങ്ങളിൽ നടത്തിയ പരിശോധനയിൽ 326 എൽഎസ്ഡി സ്റ്റാമ്പുകൾ, 8ഗ്രാം ഹാഷിഷ് ഓയിലും പിടികൂടി.

അതേസമയം, ലഹരിയുമായി ബന്ധപ്പെട്ട് പിടിയിലായത് രാജ്യാന്തര ബന്ധമുള്ള ലഹരിമാഫിയ സംഘത്തിലെ കണ്ണികളാണെന്ന് എൻസിബി അറിയിച്ചു. ലഹരി മരുന്ന് ഇടപാടിനായി ഇന്‍റർനെറ്റിൽ പ്രത്യേക സൈറ്റുകളുണ്ടെന്നും അതുവഴി വാങ്ങിയ മയക്കുമരുന്ന് കൊറിയർ മാർഗം കൊച്ചിയിൽ എത്തിക്കുകയായിരുന്നെന്നുവെന്നും എൻസിബി പറയുന്നു. അന്വേഷണം കൂടുതൽ വ്യാപിപ്പിക്കുമെന്ന് എൻസിബി അറിയിച്ചു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe