ആലുവയില്‍ നാല് വയസ്സുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി കുട്ടിയുടെ അമ്മ സന്ധ്യ. കുട്ടിയെ അച്ഛൻ്റെ അടുത്ത ബന്ധു പീഡിപ്പിച്ച വിവരം താൻ അറിഞ്ഞിരുന്നില്ലെന്ന് സന്ധ്യ പൊലീസിന് മൊഴി നല്കി.
ഭർത്താവിൻറെ വീട്ടുകാർ കുട്ടിയിൽ അമിത താല്പര്യ കാണിക്കുന്നത് അസ്വസ്ഥപ്പെടുത്തിയെന്നും കുട്ടിയിൽ നിന്ന് തന്നെ അകറ്റി നിർത്താൻ ശ്രമിച്ചുവെന്നും സന്ധ്യ പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ കുറെ നാളുകളായി ഭർത്താവിന്റെ വീട്ടിൽ ഒറ്റപ്പെടൽ അനുഭവിക്കുകയായിരുന്നുവെന്നും കുട്ടിയുടെ അമ്മ പൊലീസിനോട് പറഞ്ഞു.
അതേസമയം നാല് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ സമർപ്പിച്ചേക്കും. കസ്റ്റഡിയിൽ ലഭിച്ചാൽ പുത്തൻകുരിശ്, ആലുവ ഡിവൈഎസ്പി മാരുടെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്യും. ഇന്നലെയാണ് കോലഞ്ചേരി മജിസ്ട്രേറ്റ് കോടതി പ്രതിയെ റിമാൻഡ് ചെയ്തത്.
കേസിൽ പോസ്റ്റ്മോർട്ടത്തിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പോക്സോ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ബന്ധു അറസ്റ്റിലായത്. കുറ്റം സമ്മതിച്ച ഇയാൾ രണ്ടുവർഷത്തോളമായി കുട്ടിയെ പീഡിപ്പിക്കുന്നുണ്ടെന്ന് മൊഴി നൽകിയിരുന്നു