തൃശ്ശൂര്‍: ദേശീയപാത അറ്റകുറ്റപ്പണിയെക്കുറിച്ചും ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനെക്കുറിച്ചും ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന വികസനസമിതി യോഗത്തില്‍ ചോദ്യങ്ങളുയര്‍ത്തി കളക്ടര്‍ അര്ജുന് പാണ്ഡ്യന്. ദേശീയപാതാ അതോറിറ്റിയോടായിരുന്നു കളക്ടറുടെ ചോദ്യം. ”ഞാന്‍ നേരിട്ടുവന്ന് ഓരോ കുഴിയും കാണിച്ചുതരണോ” എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. കളക്ടറുടെ ചോദ്യത്തിനൊന്നും കൃത്യമായ മറുപടിയും ലഭിച്ചില്ല.
വികസനസമിതി യോഗങ്ങളിലെ നിര്‍ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ പാലിക്കാത്തതില്‍ ജനപ്രതിനിധികള്‍ അതൃപ്തി പ്രകടിപ്പിച്ചു.
തുടര്‍ച്ചയായ യോഗതീരുമാനങ്ങളില്‍ പരിഹാരമുണ്ടാകാത്തതില്‍ മിക്ക എംഎല്‍എമാരും പരസ്യമായിത്തന്നെ അതൃപ്തി അറിയിച്ചു. എല്ലാ മാസവും അവസാനത്തെ ശനിയാഴ്ചയാണ് വികസനസമിതി യോഗം നടക്കുന്നത്. ശനിയാഴ്ച നടന്ന യോഗത്തില്‍ എംഎല്‍എമാരായ യു.ആര്. പ്രദീപ്, കെ.കെ. രാമചന്ദ്രന്, എന്‍.കെ. അക്ബര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.