തിക്കോടി : 40 വർഷത്തിലേറെ പാരമ്പര്യമുള്ള ‘ ടാസ്ക് തിക്കോടി ‘ ഓണാഘോഷവും വിവിധ കലാകായിക മത്സരങ്ങളും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. തിക്കോടി പഞ്ചായത്ത് വാർഡ് മെമ്പർ വി.കെ അബ്ദുൽ മജീദ് ഉദ്ഘാടനം നിർവഹിച്ചു.
ശരത് എം.കെ സ്വാഗത പ്രസംഗവും ഹാഷിം വി.വി.കെ അധ്യക്ഷതയും വഹിച്ചു.
മറ്റു വിശിഷ്ട അതിഥികളായി ഹരിദാസൻ, രാജീവൻ കെ.വി ജാഫർ എം.കെ, റൗഫ് പി.കെ , ഹനീഫ പി.വി , സുധീഷ് എ , സജീവൻ എ , റിനീഷ് പി.വി , ബിനീഷ്, ജറീഷ് എ, സലിം പി.കെ ഫൈസൽ മേളാട്ട്
ടാസ്ക് തിക്കോടിയുടെ സ്ഥാപക അംഗവും മുൻകാല പ്രവർത്തകനുമായ ഹരിദാസിനെ ശരത് എം.കെ പൊന്നാട അണിയിച്ചു സ്വീകരിച്ചു
തുടർന്ന് വിവിധതരം കലാകായിക മത്സരത്തോടൊപ്പം ഓണാഘോഷം സമൃദ്ധമായി ആഘോഷിച്ചു.