ടിക്കറ്റില്ലാ യാത്രക്കാരിൽ നിന്ന് 5.67കോടി പിഴ ഈടാക്കി കൊങ്കൺ റെയിൽവേ

news image
Jan 16, 2024, 1:48 pm GMT+0000 payyolionline.in

മംഗളൂരു: ടിക്കറ്റെടുക്കാത്ത യാത്രക്കാരിൽ നിന്ന് പിഴ ഈടാക്കുന്നതിൽ കൊങ്കൺ റെയിൽവേ റെക്കോഡ് ട്രാക്കിൽ. കഴിഞ്ഞ മൂന്നു മാസത്തിൽ 5,66,99,107 രൂപ ഈടാക്കിയതായി റയിൽവേ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ 18,446 യാത്രക്കാരിൽ നിന്നാണ് ഇത്രയും തുക.

കഴിഞ്ഞ മാസം മാത്രം 1,95,64,926 രൂപ ഈടാക്കി. യാത്രയിലെ ഇത്തരം പ്രയാസം ഒഴിവാക്കാൻ ടിക്കറ്റെടുത്ത് സഞ്ചരിക്കണമെന്ന് കൊങ്കൺ റയിൽവേ അഭ്യർഥിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe