ടിസിയില്ലെങ്കിലും സ്‌കൂള്‍ മാറാം: അണ്‍എയ്ഡഡ് സ്‌കൂളുകള്‍ക്ക് തിരിച്ചടി

news image
May 29, 2025, 9:17 am GMT+0000 payyolionline.in

കണ്ണൂർ: അണ്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ നിന്ന് പൊതു വിദ്യാലയങ്ങളിലേക്ക് വിദ്യാര്‍ഥികളെ എത്തിക്കാന്‍ നടപടിയുമായി സര്‍ക്കാര്‍.

ഇതിൻ്റെ ഭാഗമായി രണ്ടാം തരം മുതല്‍ പത്താം തരം വരെയുള്ള വിദ്യാർഥികളെ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ ചേര്‍ക്കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവായി.

രണ്ട് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളില്‍ വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം വയസ്സ് അടിസ്ഥാനമാക്കി പ്രവേശനം നല്‍കാമെന്നാണ് ഉത്തരവ്. ഒന്‍പത്, പത്ത് ക്ലാസുകളില്‍ വയസ്സിന്റെയും പ്രവേശന പരീക്ഷയുടെയും അടിസ്ഥാനത്തില്‍ കുട്ടികളെ ചേര്‍ക്കാം

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe