ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങളില്‍നിന്ന് ഇരട്ടനികുതി പിരിക്കാൻ നീക്കമെന്ന് ബസുടമകള്‍

news image
May 6, 2025, 12:55 am GMT+0000 payyolionline.in

കൊ​ച്ചി: കേ​ന്ദ്ര ഗ​താ​ഗ​ത മ​ന്ത്രാ​ല​യം ന​ട​പ്പാ​ക്കി​യ ഓ​ള്‍ ഇ​ന്ത്യ പെ​ര്‍മി​റ്റ് സം​വി​ധാ​ന​ത്തി​ല്‍ പാ​സ​ഞ്ച​ര്‍ വാ​ഹ​ന​ങ്ങ​ള്‍ക്ക് നി​യ​മ​വി​രു​ദ്ധ​മാ​യി സം​സ്ഥാ​നം വീ​ണ്ടും നി​കു​തി ഈ​ടാ​ക്കു​ന്ന​തി​നെ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് ല​ക്ഷ്വ​റി ബ​സ് ഓ​ണേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ. 2023ലാ​ണ് ഏ​കീ​കൃ​ത നി​കു​തി സം​വി​ധാ​നം ന​ട​പ്പാ​ക്കി കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. അ​ധി​ക​നി​കു​തി ഈ​ടാ​ക്കാ​ന്‍ സാ​ധി​ക്കു​ന്ന ത​ര​ത്തി​ല്‍ പ​രി​വാ​ഹ​ന്‍ സൈ​റ്റി​ലു​ണ്ടാ​യി​രു​ന്ന സൗ​ക​ര്യം കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ റ​ദ്ദാ​ക്കു​ക​യും അ​ധി​ക​നി​കു​തി ഈ​ടാ​ക്ക​രു​തെ​ന്ന് കാ​ണി​ച്ച് എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ള്‍ക്കും ഗ​താ​ഗ​ത സെ​ക്ര​ട്ട​റി സ​ര്‍ക്കു​ല​ര്‍ അ​യ​ക്കു​ക​യും ചെ​യ്തു.

ഇ​തി​നെ മ​റി​ക​ട​ന്ന് അ​ന്യാ​യ​മാ​യി ഇ​ര​ട്ട​നി​കു​തി പി​രി​ക്കു​ന്ന​തി​നു​ള്ള നീ​ക്ക​മാ​ണ് സം​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. യാ​ത്രാ​നി​ര​ക്ക് ഏ​കീ​ക​ര​ണ​ത്തെ അ​സോ​സി​യേ​ഷ​ന്‍ പി​ന്തു​ണ​ക്കും. സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് എ.​ജെ. റി​ജാ​സ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മ​നീ​ഷ് ശ​ശി​ധ​ര​ന്‍, ട്ര​ഷ​റ​ര്‍ എം.​ജെ. ടി​റ്റോ, വൈ​സ് പ്ര​സി​ഡ​ന്റ് അ​ഭി​ലാ​ഷ് വി​ജ​യ​കു​മാ​ര്‍ എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe