ഇന്ത്യ- പാക് വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് താൻ മധ്യസ്ഥത വഹിച്ചുവെന്ന യുഎസ് പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപിൻ്റെ വാദങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം. കശ്മീര്‍ വിഷയത്തില്‍ മൂന്നാം കക്ഷി ഇടപെടല്‍ അനുവദിക്കില്ലെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ചര്‍ച്ച നടന്നത് ഡിജിഎംഒ തലത്തില്‍ മാത്രം ആണെന്നും ഇന്ത്യയുടെ നയം പല ലോകനേതാക്കളും ഇന്ത്യ അറിയിച്ചിട്ടുണ്ടാകുമെന്നും എന്നാല്‍ ആരും മധ്യസ്ഥത നിന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സിന്ധു നദീജല കരാർ മരവിപ്പിച്ചത് തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഭീകരത അവസാനിപ്പിക്കുന്നത് വരെ നദീജല കരാർ മരവിപ്പിച്ചത് തുടരുമെന്ന് പറഞ്ഞ അദ്ദേഹം
പാക് അധീന കശ്മീർ ഇന്ത്യക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടു.
ദി റെസിസ്റ്റൻസ് ഫ്രണ്ട് (ടിആര്‍എഫ്) ഭീകര സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഇക്കാര്യം ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ ആവശ്യപ്പെടുമെന്നും വിദേശകാര്യ വക്താവ് അറിയിച്ചിട്ടുണ്ട്. പാകിസ്ഥാൻ്റെ ആണവായുധ ഭീഷണി വിലപ്പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.