സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് അകാന്‍ ഗതാഗത നിയമങ്ങള്‍ പാലിക്കാതെ പൊതുനിരത്തുകളില്‍ അഭ്യാസപ്രകടങ്ങള്‍ നടത്തി അപകടത്തില്‍പ്പെടുന്നത് ന്യായീകരിക്കാനാകുന്നതല്ലെന്ന് കേരളാ പൊലീസ്.
ഗതാഗത നിയമങ്ങള്‍ പാലിക്കേണ്ടത് സ്വന്തം ഉത്തരവാദിത്വമാണെന്നും, അത് സ്വന്തം ജീവന്റെ മാത്രമല്ല നിരത്തുകളിലെ മറ്റു ജീവനുകളുടെയും സുരക്ഷക്കായാണെന്നത് മറക്കരുതെന്നും കേരളാ പൊലീസ് പറയുന്നു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് കേരളാ പൊലീസ് മുന്നറിയിപ്പ് നല്‍കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ട്രെന്‍ഡിങ് ആകുന്നതിലാണോ കാര്യം?
സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് അകാൻ ഗതാഗത നിയമങ്ങൾ പാലിക്കാതെ പൊതുനിരത്തുകളിൽ അഭ്യാസപ്രകടങ്ങൾ നടത്തി അപകടത്തിൽപ്പെടുന്നത് ന്യായീകരിക്കാനാകുന്നതല്ല. ഗതാഗത നിയമങ്ങൾ പാലിക്കേണ്ടത് സ്വന്തം ഉത്തരവാദിത്വമാണെന്നും, അത് സ്വന്തം ജീവന്റെ മാത്രമല്ല നിരത്തുകളിലെ മറ്റു ജീവനുകളുടെയും സുരക്ഷക്കായാണെന്നത് മറക്കരുത്.