ട്രെയിനുകൾ കൂട്ടത്തോടെ
റദ്ദാക്കി ; അറിയിപ്പുമില്ല

news image
Mar 29, 2024, 4:34 am GMT+0000 payyolionline.in
തിരുവനന്തപുരം: ട്രെയിനുകൾ കൂട്ടത്തോടെ റദ്ദാക്കിയും അക്കാര്യം സമയബന്ധിതമായി അറിയിക്കാതെയും  യാത്രക്കാരെ വട്ടംകറക്കി തിരുവനന്തപുരം ഡിവിഷൻ. നാഗർകോവിൽ ജങ്‌ഷൻ–- കന്യാകുമാരി പാതയിൽ നിർമാണം നടക്കുന്നതിന്റെ പേരിൽ വ്യാഴാഴ്‌ച ഡിവിഷനിലെ 11 ട്രെയിൻ സർവീസ്‌ റദ്ദാക്കി. നിരവധി ട്രെയിനുകൾ വഴിതിരിച്ചുവിടുകയോ ഭാഗികമായി റദ്ദാക്കുകയോ ചെയ്‌തു. ഇക്കാര്യം റെയിൽവേ മുൻകൂട്ടി അറിയിക്കാത്തതിനാൽ യാത്രയ്‌ക്ക്‌ ഒരുങ്ങി സ്‌റ്റേഷനുകളിൽ എത്തിയവർ വലഞ്ഞു. ചിലർ യാത്ര ഒഴിവാക്കി. മറ്റു ചിലർ ബദൽമാർഗം തേടി. വേനലവധിക്കായി വിദ്യാലയങ്ങൾ അടച്ചതും പെസഹവ്യാഴവും പ്രമാണിച്ച്‌ യാത്രക്കാർ പതിവിലേറെ ഉണ്ടായിരിക്കെയാണ്‌ റെയിൽവേയുടെ അലംഭാവം. പരാതി അറിയിച്ചവർക്കും കൃത്യമായ മറുപടി ലഭിച്ചില്ല.

വ്യാഴാഴ്ച കൊച്ചുവേളി–- നാഗർകോവിൽ അൺറിസർവ്‌ഡ്‌ സ്‌പെഷ്യൽ (06433), നാഗർകോവിൽ–- കൊച്ചുവേളി അൺറിസർവ്‌ഡ്‌ സ്‌പെഷ്യൽ (06428), തിരുനെൽവേലി ജങ്‌ഷൻ–-നാഗർകോവിൽ ജങ്‌ഷൻ (06642), നാഗർകോവിൽ ജങ്‌ഷൻ–- തിരുനെൽവേലി ജങ്‌ഷൻ അൺറിസർവ്‌ഡ്‌ സ്‌പെഷ്യൽ (06641), നാഗർകോവിൽ ജങ്‌ഷൻ–- കന്യാകുമാരി അൺറിസർവ്‌ഡ്‌ സ്‌പെഷ്യൽ (06643), കന്യാകുമാരി–- കൊല്ലം ജങ്‌ഷൻ മെമു (06773), കൊല്ലം ജങ്‌ഷൻ–- കന്യാകുമാരി മെമു (06772), കൊല്ലം ജങ്‌ഷൻ–- ആലപ്പുഴ അൺറിസർവ്‌ഡ്‌ സ്‌പെഷ്യൽ (06770), ആലപ്പുഴ–- കൊല്ലം ജങ്‌ഷൻ അൺറിസർവ്‌ഡ്‌ സ്‌പെഷ്യൽ (06771), കൊല്ലം ജങ്‌ഷൻ–- തിരുവനന്തപുരം സെൻട്രൽ അൺറിസർവ്‌ഡ്‌ സ്‌പെഷ്യൽ (06425),  തിരുവനന്തപുരം സെൻട്രൽ–- നാഗർകോവിൽ ജങ്‌ഷൻ അൺറിസർവ്‌ഡ്‌ സ്‌പെഷ്യൽ (06435) എന്നിവയായിരുന്നു റദ്ദാക്കിയത്‌. ഇതിൽ പല ട്രെയിനുകളും രാവിലെ പുറപ്പെടുന്നതാണ്‌. തലേന്നോ രണ്ടു ദിവസംമുമ്പോ അറിയിപ്പ്‌ നൽകാമെന്നിരിക്കെ അതുണ്ടായില്ല. 14 ട്രെയിനാണ്‌ ഭാഗികമായി റദ്ദാക്കിയത്‌.

 

ഇന്ന്‌ 8 ട്രെയിനുകൾ റദ്ദാക്കി
ആരൽവായ്‌മൊഴി–- നാഗർകോവിൽ–- കന്യാകുമാരി സെക്‌ടറിൽ നിർമാണം നടക്കുന്നതിനാൽ വെള്ളി മുതൽ വീണ്ടും ട്രെയിൻ നിയന്ത്രണം.11 ട്രെയിനുകൾ പൂർണമായും ദീർഘദൂര ട്രെയിനുകൾ ഉൾപ്പെടെ 14 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്‌. ചില ട്രെയിനുകൾ വൈകും. കന്യാകുമാരിക്കും ആലപ്പുഴയ്‌ക്കും ഇടയിൽ സർവീസ്‌ നടത്തുന്ന വിവിധ ട്രെയിൻ സർവീസുകളാണ്‌ റദ്ദാക്കിയത്‌.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe