തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രലിൽനിന്ന് പുറപ്പെടുന്ന തിരുവനന്തപുരം സെൻട്രൽ –- ന്യൂഡൽഹി കേരള സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് (12625) 25ന് 1.45 മണിക്കൂർ വൈകി പകൽ 2.15ന് ആകും പുറപ്പെടുകയെന്ന് റെയിൽവേ അറിയിച്ചു. ന്യൂഡൽഹി–- തിരുവനന്തപുരം സെൻട്രൽ കേരള സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് (12626) അന്നേദിവസം രണ്ട് മണിക്കൂർ വൈകി രാത്രി 10.10ന് ആകും പുറപ്പെടുക.
ട്രെയിൻ റദ്ദാക്കി
തിരുവനന്തപുരം: ജോലാർപ്പേട്ടയിൽ നിർമാണപ്രവൃത്തി നടക്കുന്നതിനാൽ 23 മുതൽ 25 വരെ ട്രെയിൻ നിയന്ത്രണം. കൊച്ചുവേളി–- എസ്‌എംവിടി ബംഗളൂരു ഹംസഫർ എക്‌സ്‌പ്രസ് (16319) 23നും എസ്എംവിടി ബംഗളൂരു –- കൊച്ചുവേളി ഹംസഫർ എക്‌സ്‌പ്രസ് (16320) 24നും എറണാകുളം –-എസ്‌എംവിടി ബംഗളൂരു സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് (12683) 24നും റദ്ദാക്കി.