ട്രെയിൻ തീവെപ്പ്: പ്രതിയുടെ വിരലടയാളം തിരിച്ചറിഞ്ഞു; ഇന്ന് അറസ്റ്റ് രേഖപ്പെടു​ത്തിയേക്കും

news image
Jun 2, 2023, 2:50 am GMT+0000 payyolionline.in

കണ്ണൂർ: കണ്ണൂർ ട്രെയിൻ തീവെപ്പ് കേസിൽ സംഭവ സ്ഥലത്തു നിന്ന് ശേഖരിച്ച വിരലടയാളങ്ങളിൽ നാലെണ്ണം കസ്റ്റഡിയിലുള്ള പ്രതിയുടെതാണെന്ന് തിരിച്ചറിഞ്ഞു. 10 വിരലടയാളങ്ങളാണ് ശേഖരിച്ചത്. അതിൽ നാലെണ്ണം കസ്റ്റഡിയിലുള്ള കൊൽക്കത്ത സ്വദേശി പുഷൻജിത്ത് സിദ്ഗർ എന്നയാളുടെതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ട്രെയിനിന് തീപിടിക്കുന്നത് തൊട്ടുമുമ്പ് ഇയാൾ സമീപത്തുണ്ടായിരുന്നെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്. ഇയാളെ കണ്ടതായി ബി.പി.എസ്.എല്‍ സുരക്ഷ ജീവനക്കാരനും മൊഴി നൽകിയിട്ടുണ്ട്. ഇതോടെ ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടു​ത്തിയേക്കും.

ര​ണ്ടു​മാ​സം മു​മ്പ് സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്തെ കു​റ്റി​ക്കാ​ടി​ന് തീ​യി​ട്ട സം​ഭ​വ​ത്തി​നു പി​ന്നി​ലും ഇ​യാ​ളാ​യി​രു​ന്നു. അന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി വിട്ടയക്കുകയായിരുന്നു. എക്സിക്യൂട്ടീവ് എക്സ്പ്രസിലെ ബോഗിക്ക് തീ വെച്ചത് ഇന്ധനം ഉപയോഗിച്ചാണോ എന്നതിൽ ഫോറൻസിക് പരിശോധനയിൽ വ്യക്തമായിട്ടില്ല. ഇക്കാര്യം ഉറപ്പിക്കാൻ ഇന്നലെ വൈകിട്ട് വീണ്ടും ബോഗിയിൽ പരിശോധന നടത്തിയിട്ടുണ്ട്. ഇതിന്റെ ഫലം കൂടി ലഭിച്ചാൽ മാത്രമാകും കൂടുതൽ നടപടി ഉണ്ടാകുക. സംഭവത്തിന്റെ പശ്ചാത്തലത്തിൽ റെയിൽവേ സുരക്ഷ പരിശോധനയും അന്വേഷണവും ഇന്നും ഉണ്ടാകും.

വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​ണ് ട്രെയിനിന്റെ ബോഗിക്ക് തീയിട്ടത്. ബു​ധ​നാ​ഴ്ച രാ​ത്രി 11ഓ​ടെ ക​ണ്ണൂ​രി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ച്ച ശേ​ഷം മൂ​ന്നാം പ്ലാ​റ്റ്ഫോ​മി​ന് സ​മീ​പം എ​ട്ടാം യാ​ർ​ഡി​ൽ നി​ർ​ത്തി​യി​ട്ട ​ട്രെ​യി​നി​ന്റെ പി​ന്നി​ൽ​നി​ന്ന് മൂ​ന്നാ​മ​ത്തെ ജ​ന​റ​ൽ കോ​ച്ചി​നാ​ണ് തീ​യി​ട്ട​ത്. മ​റ്റു കോ​ച്ചു​ക​ൾ പെ​ട്ടെ​ന്ന് വേ​ർ​പെ​ടു​ത്തി​യ​തി​നാ​ൽ തീ​പ​ട​രു​ന്ന​ത് ത​ട​യാ​നാ​യി. പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ തീ​യ​ണ​ച്ചു. ​ട്രെ​യി​നി​ന്റെ ശു​ചി​മു​റി​യു​ടെ ചി​ല്ലു​ക​ൾ ത​ക​ർ​ത്ത നി​ല​യി​ലാ​ണ്. ക്ലോ​സ​റ്റി​ൽ​നി​ന്ന് വ​ലി​യ ക​ല്ല് ക​ണ്ടെ​ത്തിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe