ട്രെയിൻ യാത്രക്കാർക്ക് സന്തോഷ വാർത്ത; സംസ്ഥാനത്ത് 16 ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകള്‍ അനുവദിച്ചു, വിശദമായി അറിയാം

news image
Jan 8, 2026, 3:05 pm GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്ത് സർവീസ് നടത്തുന്ന 16 ട്രെയിനുകൾക്ക് വിവിധ സ്‌റ്റേഷനുകളിൽ പുതിയ സ്‌റ്റോപ്പുകൾ അനുവദിച്ചു. യാത്രക്കാരുടെ ആവശ്യം കണക്കിലെടുത്താണ് സ്റ്റോപ്പുകൾ അനുവദിച്ചിരിക്കുന്നത്. കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് മുൻ കേന്ദ്ര മന്ത്രിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖറിന് അയച്ച കത്തിലാണ് ഇക്കാര്യം അറിയിച്ചത്.

  • 16127, 16128 ചെന്നൈ എഗ്‌മോർ – ഗുരുവായൂർ എക്‌സ്പ്രസിന് അമ്പലപ്പുഴയിൽ സ്‌റ്റോപ്പ് അനുവദിച്ചു.
  • 16325, 16325 നിലമ്പൂർ റോഡ് – കോട്ടയം എക്‌സ്പ്രസ് തുവ്വൂർ, വലപ്പുഴ സ്‌റ്റേഷനുകളിൽ സ്‌റ്റോപ്പ് അനുവദുിച്ചു.
  • 16327, 16328 മധുരൈ – ഗുരുവായൂർ എക്‌സ്പ്രസ് ചെറിയനാട് സ്‌റ്റേഷനിൽ നിർത്തും.
  • 16334 തിരുവനന്തപുരം സെൻട്രൽ – വെരാവൽ എക്‌സ്പ്രസിന് പരപ്പനങ്ങാടി, വടകര സ്‌റ്റേഷനുകളിൽ സ്‌റ്റോപ് അനുവദിച്ചു.
    • 16336 നാഗർകോവിൽ – ഗാന്ധിധാം വീക്ക്‌ലി എക്‌സ്പ്രസ് പരപ്പനങ്ങാടി സ്‌റ്റേഷനിൽ നിർത്തും.
    • 16341 ഗുരുവായൂർ – തിരുവനന്തപുരം ഇന്റർസിറ്റി എക്‌സ്പ്രസിന് പൂങ്കുന്നം സ്‌റ്റേഷനുകളിലാണ് സ്‌റ്റോപ്പ്.
    • 16366 നാഗർകോവിൽ – കോട്ടയം എക്‌സ്പ്രസ് ധനുവച്ചപുരം സ്‌റ്റേഷൻ
    • 16609 തൃശൂർ – കണ്ണൂർ എക്‌സ്പ്രസ് കണ്ണൂർ സൗത്ത് സ്‌റ്റേഷൻ
    • 16730 പുനലൂർ – മധുരൈ എക്‌സ്പ്രസ് ബാലരാമപുരം സ്‌റ്റേഷൻ
    • 16791 തൂത്തുക്കിടി – പാലക്കാട് പാലരുവി എക്‌സ്പ്രസ് കിളിക്കൊല്ലൂർ സ്‌റ്റേഷൻ
    • 19259 തിരുവനന്തപുരം നോർത്ത് – ഭാവ്‌നഗർ എക്‌സ്പ്രസ് വടകര സ്‌റ്റേഷൻ
    • 22149, 22150 എറണാകുളം – പുണെ എക്‌സ്പ്രസ് വടകര സ്‌റ്റേഷൻ
    • 16309, 16310 എറണാകുളം – കായംകുളം മെമു ഏറ്റുമാനൂർ സ്‌റ്റേഷൻ
    • 22475, 22476 ഹിസാർ – കോയമ്പത്തൂർ എക്‌സ്പ്രസ് – തിരൂർ സ്‌റ്റേഷൻ
    • 22651, 22652 ചെന്നൈ സെൻട്രൽ – പാലക്കാട് എക്‌സ്പ്രസ് കൊല്ലങ്കോട് സ്‌റ്റേഷൻ
    • 66325, 66326 നിലമ്പൂർ റോഡ് – ഷൊർണൂർ മെമു തുവ്വൂർ സ്‌റ്റേഷൻ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe