ഉച്ചയ്ക്ക് ശേഷം സ്വര്‍ണവിലയില്‍ വലിയ മാറ്റം. സ്വര്‍ണ വില കുറയുകയാണ് ചെയ്തത്. പവന് 1,200 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 88,600 രൂപയായി. രാവിലെ 89,800 രൂപയായിരുന്നു. ഗ്രാമിന് 150 രൂപ കുറഞ്ഞ് 11,075 രൂപയായി. രാവിലെ 75 രൂപ കുറഞ്ഞ് 11,225 രൂപയായിരുന്നു. ഇതോടെ ഇന്ന് മൊത്തം പവന് 1,800 രൂപ കുറഞ്ഞു.
ഒരിടവേളക്ക് ശേഷമാണ് സ്വര്‍ണ വില പവന് 90,000 രൂപയില്‍ താഴെ വരുന്നത്. ഒക്ടോബര്‍ എട്ടിനാണ് സ്വര്‍ണം 90,000 കടന്നത്. ഒക്ടോബര്‍ 21ലെ 97,360 ആണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില. എന്നാല്‍, അന്ന് വൈകിട്ട് മുതല്‍ വില കുറയുന്ന പ്രവണതയായിരുന്നു. പിന്നീടുള്ള അധിക ദിവസങ്ങളിലും വില കുറയുകയായിരുന്നു.
സ്വര്‍ണ വില ഇനിയും കുറയുമെന്നാണ് പ്രതീക്ഷ. പണിക്കൂലി കൂട്ടാതെ തന്നെ ഒരു പവന് ഒരു ലക്ഷം കടക്കുമെന്ന പ്രതീക്ഷിച്ചയിടത്താണ് സ്വര്‍ണവിലയിലെ ഈ കുറവ്. നിലവില്‍ പണിക്കൂലി അടക്കം ഒരു പവന് സ്വര്‍ണത്തിന് ഒരു ലക്ഷത്തിലധികമാകും. ചില ദിവസങ്ങളില്‍ മൂന്ന് തവണ വരെ വിലയില്‍ മാറ്റമുണ്ടാകുന്നുണ്ട്.
