തിരുവനന്തപുരം: ഹൃദയാഘാതം സംഭവിച്ച് പട്ടം എസ്.യു.ടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് വി.എസ് കഴിയുന്നത്. അദ്ദേഹത്തെ ഡയാലിസിസ് ചികിത്സക്ക് വിധേയനാക്കുന്നുണ്ട്.
ആരോഗ്യ പ്രശ്നങ്ങൾ മൂലം തിരുവനന്തപുരം ബാർട്ടൺഹില്ലിൽ മകൻ അരുൺ കുമാറിന്റെ വീട്ടിൽ ഏറെ നാളായി വിശ്രമ ജീവിതം നയിച്ചുവരികയാണ് വി.എസ്. 101 വയസായി ഇദ്ദേഹത്തിന്. ജൂൺ 23നാണ് ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് വി.എസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വി.എസിനെ മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു.