ഡാർജിലിംഗ് ട്രെയിൻ അപകടം: യഥാർത്ഥ അപകടകാരണം കണ്ടെത്തൽ പ്രയാസമെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്

news image
Jun 18, 2024, 3:49 am GMT+0000 payyolionline.in

ദില്ലി: ഡാർജിലിംഗ് ട്രെയിൻ അപകടത്തില്‍ ഗുഡ്സ് ട്രെയിൻ ലോകോ പൈലറ്റിന് പിഴവ് സംഭവിച്ചിട്ടില്ലെന്ന റിപ്പോർട്ടിനോട് പ്രതികരിച്ച് റെയിൽവേ.റെഡ് സിഗ്നലുകൾ മറികടന്ന് പോകാൻ ഗുഡ്സ് ട്രെയിനിനു അനുമതി നൽകിയിരുന്നു എന്നായിരുന്നു റിപ്പോർട്ട്.എന്നാല്‍ 10km വേഗത്തിൽ റെഡ് സിഗ്നലി്ന് മുമ്പ് 1 മിനിറ്റ് നിർത്തി മെല്ലെ മുന്നോട്ട് പോകാൻ മാത്രമാണ് അനുമതി നൽകിയിരുന്നതെന്നാണ് റെയിൽവേ വിശദീകരണം.സാധാരണ വേഗതയിൽ മുന്നോട്ട് പോകാൻ ഗുഡ്സ് ട്രെയിനിനു അനുമതി നൽകിയിരുന്നില്ല എന്നും റെയിൽവേ പ്രസ്താവനയിലൂടെ അറിയിച്ചു.ഗുഡ്സ് ട്രെയിൻ ലോക്കോ പൈലറ്റിന്‍റെ  പിഴവാണ് അപകട കാരണം എന്നാണ് റെയിൽവേയുടെ പ്രാഥമിക വിലയിരുത്തൽ.യഥാർത്ഥ അപകടകാരണം കണ്ടെത്തൽ പ്രയാസം എന്നും പ്രാഥമിക അന്വേഷണ റിപ്പോർട്ടില്‍ പറയുന്നു.അന്വേഷണം പൂർത്തിയാകാതെ ലോക്കോ പൈലറ്റിനെ കുറ്റക്കാരൻ ആക്കുന്നത് അനുവദിക്കില്ല എന്ന് ലോക്കോ പൈലറ്റുമാരുടെ സംഘടന വ്യക്തമാക്കി.

ട്രെയിൻ അപകടം നടന്ന ട്രാക്കിൽ 12 മണിക്കൂറിനുള്ളിൽ ശേഷം ഗതാഗതം  പുനഃസ്ഥാപിച്ചു. ഗുഡ്സ് ട്രെയിൻ ട്രാക്കിലൂടെ അർദ്ധരാത്രി കടന്നു പോയി,അപകടത്തിൽ പെട്ട കാഞ്ചൻജംഗ എക്സ്പ്രസ് സീയാൽദയിൽ എത്തി.അഗർത്തലയിൽ നിന്നും സീയാൽദയിലേക്ക് ഉള്ള യാത്രക്കിടെ ആയിരുന്നു അപകടം.അപകടം ഉണ്ടായ റൂട്ടിൽ ഓട്ടോമാറ്റിക് സിഗ്നൽ സംവിധാനം തകരാറിലായിരുന്നു.രണ്ടു ട്രെയിനുകളുടെയും ലോക്കോ പൈലറ്റുമാർക്ക് നൽകിയത് രേഖാമൂലം ഉള്ള ക്ലിയറൻസ്.കാഞ്ചൻ ജംഗ എക്സ്പ്രസ് നിർദേശങ്ങൾ പാലിച്ചു, ഗുഡ്സ് ട്രെയിൻ പാലിച്ചില്ല.അമിത് വേഗതയിൽ വന്നു ഇടിച്ചു കയറി.ഗുഡ്സ് ട്രെയിൻ ഡ്രൈവർ അപകടത്തിൽ മരിച്ചു,

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe