ഡേ​റ്റി​ങ് ആ​പ്പി​ൽ പേര് ‘അ​പ​ർ​ണ’, വ്യാ​ജ ഐ.​ഡി​യിൽ യുവാക്കളെ വലയിലാക്കും; രണ്ടുപേർ അറസ്റ്റിൽ

news image
Oct 10, 2024, 8:47 am GMT+0000 payyolionline.in

കൊ​ടു​ങ്ങ​ല്ലൂ​ർ: മ​തി​ല​ക​ത്ത് യുവാക്കളെ തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയ സംഘം ഡേറ്റിങ് ആപ്പു വഴിയാണ് ഇവരെ വിളിച്ചുവരുത്തിയതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. വ്യാജ പേരിൽ ഡേറ്റിങ് ആപ്പിൽ അക്കൗണ്ട് എടുത്ത് യുവാക്കളുമായി ബന്ധം സ്ഥാപിക്കുകയാണ് പ്രതികളുടെ രീതി. ശേഷം ഏതെങ്കിലും സ്ഥലത്ത് വിളിച്ചുവരുത്തി ‘ഹണി ട്രാപ്’ രീതിയിൽ ഭീഷണിപ്പെടുത്തിയും മർദിച്ചും പണം കവരും.

മതിലകത്ത് ബൈ​ക്കി​ലെ​ത്തി​യ പൂ​ങ്കു​ന്നം സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്ക​ളെയാണ് കാ​റി​ലെ​ത്തി​യ സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ക്കു​ക​യും ക​വ​ർ​ച്ച ന​ട​ത്തു​ക​യും ചെ​യ്തത്. സം​ഭ​വ​ത്തിൽ ര​ണ്ടു​പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തിട്ടുണ്ട്. നാ​ലു​പേ​രെ പി​ടി​കൂ​ടാ​നു​ണ്ട്. മ​തി​ല​കം സ്വ​ദേ​ശി​ക​ളാ​യ കി​ടു​ങ്ങ് വ​ട്ട​പ​റ​മ്പി​ൽ അ​ലി അ​ഷ്ക​ർ (25), മ​തി​ൽ​മൂ​ല തോ​ട്ട​പ്പു​ള്ളി വീ​ട്ടി​ൽ ശ്യാം (27) ​എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

 

ചൊ​വ്വാ​ഴ്ച രാ​ത്രി 8.30ഓ​ടെ​യാ​ണ് സം​ഭ​വം. ഓ​ൺ​ലൈ​ൻ ഡേ​റ്റി​ങ് ആ​പ്പി​ൽ ‘അ​പ​ർ​ണ’ എ​ന്ന​പേ​രി​ൽ വ്യാ​ജ ഐ.​ഡി​യു​ണ്ടാ​ക്കി ചാ​റ്റ് ചെ​യ്താ​ണ് സം​ഘം യു​വാ​ക്ക​ളെ മ​തി​ല​കം പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തെ ഉ​ൾ​റോ​ഡി​ലേ​ക്ക് വ​രു​ത്തി​യ​ത്. തു​ട​ർ​ന്ന് അ​പ​ർ​ണ ത​ങ്ങ​ളി​ലൊ​രാ​ളു​ടെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത സ​ഹോ​ദ​രി​യാ​ണെ​ന്നും പോ​ക്സോ കേ​സ് വ​രു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി യു​വാ​ക്ക​ളെ കാ​റി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. പ​ല​യി​ട​ത്തും ക​റ​ങ്ങി ക​യ്പ​മം​ഗ​ലം കൂ​രി​ക്കു​ഴി ഭാ​ഗ​ത്ത് എ​ത്തി​യ പ്ര​തി​ക​ൾ ഇ​വ​രെ മ​ർ​ദി​ച്ച് പ​ണ​വും മാ​ല​യും ഫോ​ണും ത​ട്ടി​യെ​ടു​ത്ത് ഇ​റ​ക്കി​വി​ട്ടു. യു​വാ​ക്ക​ളി​ൽ​നി​ന്ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ലീ​സ് പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

 

ആ​റം​ഗ സം​ഘ​മാ​ണ് സം​ഭ​വ​ത്തി​നു പി​ന്നി​ലെ​ന്നും നാ​ലു​പേ​രെ പി​ടി​കൂ​ടാ​നു​ണ്ടെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു. ഇ​വ​ർ ഉ​പ​യോ​ഗി​ച്ച കാ​ർ ഉ​പേ​ക്ഷി​ച്ച​നി​ല​യി​ൽ കൂ​രി​ക്കു​ഴി​യി​ൽ ക​ണ്ടെ​ത്തി. അ​റ​സ്റ്റി​ലാ​യ അ​ലി അ​ഷ്ക​ർ പോ​ക്സോ കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​താ​ണ്. ഇ​യാ​ൾ​ക്ക് കോ​ട​തി​യി​ൽ കെ​ട്ടി​വെ​ക്കാ​നു​ള്ള ല​ക്ഷം രൂ​പ ക​ണ്ടെ​ത്താ​നാ​ണ് യു​വാ​ക്ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു.

 

കൊ​ടു​ങ്ങ​ല്ലൂ​ർ ഡി​വൈ.​എ​സ്.​പി വി.​കെ. രാ​ജു, മ​തി​ല​കം ഇ​ൻ​സ്പെ​ക്ട​ർ എം.​കെ. ഷാ​ജി, എ​സ്.​ഐ​മാ​രാ​യ കെ.​എ​സ്. സൂ​ര​ജ്, ആ​ന്റ​ണി ജിം​ബി​ൾ, എ​ബി​ൻ, സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ജ​യ​കു​മാ​ർ, മു​ഹ​മ്മ​ദ് അ​ഷ​റ​ഫ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe