ഡോ. വന്ദനദാസ് വധം: വിചാരണയുടെ സമയക്രമം ഇന്ന്‌ ഉത്തരവാകും

news image
Jul 25, 2024, 6:40 am GMT+0000 payyolionline.in

കൊല്ലം: ഡോ. വന്ദനദാസ്‌ വധക്കേസിലെ വിചാരണ നടപടികളുടെ സമയക്രമം സംബന്ധിച്ച നിർദേശം പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചു. ഉത്തരവ് വ്യാഴാഴ്ച ഉണ്ടാകും. കൊല്ലം അഡീഷനൽ സെഷൻസ് ജഡ്ജി പി എൻ  വിനോദിന്റെ കോടതിയാണ് കേസ് പരിഗണിക്കുന്നത്. സെപ്‌തംബർ ആദ്യവാരം വിചാരണ തുടങ്ങുന്ന തരത്തിലാണ് നിശ്ചയിച്ചിരിക്കുന്നത്. സ്പെഷ്യൽ പ്രോസിക്യൂട്ടർ പ്രതാപ് ജി പടിക്കൽ ഹാജരായി. ഹൗസ് സർജനായിരുന്ന ഡോ. വന്ദനദാസ്‌ 2023 മെയ്‍ 10ന് പുലർച്ചെയാണ്‌ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ അക്രമിയുടെ കുത്തേറ്റു മരിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe