ഡോ. വി.മീനാക്ഷി ആരോഗ്യവകുപ്പ് ഡയറക്ടർ. നിലവിൽ ആരോഗ്യവകുപ്പ് ഡയറക്ടറുടെ താൽക്കാലിക ചുമതലയായിരുന്നു. സർക്കാർ ഉത്തരവ് ഇറക്കി. ഡിഎച്ച്എസിനെ കണ്ടെത്താൻ സർക്കാർ സമിതിയെ നിയോഗിച്ചിരുന്നു.
സമിതിയുടെ ശുപാർശയിലാണ് നടപടി. ആരോഗ്യ മന്ത്രിയായി കെ മുരളീധരൻ ചുമതലയേറ്റത്തിന് പിന്നാലെയാണ് മുൻ ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോക്ടർ കെ ജെ റീനയെ മാറ്റിയത്. മന്ത്രിയുടെ നടപടി ചോദ്യംചെയ്ത് റീന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന് സമീപിച്ചതും അനുകൂല വിധി നേടിയെടുത്തതും സർക്കാരിന് തിരിച്ചടിയായിരുന്നു. അന്ന് താൽക്കാലിക ചുമതല നൽകിയ ഡോക്ടർ വി മീനാക്ഷിയും റീനയും തമ്മിൽ കസേര തർക്കവും ഉണ്ടായി. ഹൈക്കോടതി സർക്കാറിന് അനുകൂല ഉത്തരവിറക്കിയതോടെയാണ് ഡോക്ടർ വി മീനാക്ഷി താൽക്കാലിക ഡയറക്ടറായി തുടർന്നത്.
സ്ഥിരം ഡയറക്ടറെ കണ്ടെത്താൻ ചീഫ് സെക്രട്ടറി അധ്യക്ഷനും ആരോഗ്യ ധനവകുപ്പ്, സെക്രട്ടറിമാർ അംഗങ്ങളുമായുള്ള സമിതിയെ നിയോഗിച്ചിരുന്നു. സമിതിയുടെ ശുപാർശയിലാണ് ഡോക്ടർ വി മീനാക്ഷി ആരോഗ്യവകുപ്പ് ഡയറക്ടറായി നിയമിക്കപ്പെട്ടത്.
