ഡ്രൈവിം​ഗ് ടെസ്റ്റ് പരിഷ്കരണം; സംസ്ഥാനത്ത് ഇന്നും ടെസ്റ്റുകൾ മുടങ്ങി, ടെസ്റ്റ് ഗ്രൗണ്ടിൽ കിടന്ന് പ്രതിഷേധം

news image
May 6, 2024, 5:47 am GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്ത് മുടങ്ങി കിടന്ന ഡ്രൈംവിഗ് ടെസ്റ്റുകൾ ഇന്നും തുടങ്ങാനായില്ല. സിഐടിയു ഒഴികെയുള്ള സംഘടനകള്‍ പ്രതിഷേധിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന വ്യാപകമായി ഇന്നും ഡ്രൈംവിഗ് ടെസ്റ്റുകള്‍ മുടങ്ങിയത്. ടെസ്റ്റ് പരിഷ്ക്കാരങ്ങൾക്കെതിരെയാണ് ഐഎൻടിയുസിയും സ്വതന്ത്ര സംഘടനകളും സമരം തുടരുന്നത്.

തിരുവനന്തപുരം മുട്ടത്തറയില്‍ ഇന്നും ഡ്രൈവിംഗ് ടെസ്റ്റ് നടന്നില്ല. ആരെയും ടെസ്റ്റിന് കയറ്റില്ലെന്നാണ് സമരക്കാർ എംവിഡി ഉദ്യോഗസ്ഥരെ അറിയിച്ചിരിക്കുന്നത്. കണ്ണൂർ തോട്ടടയിൽ സംയുക്ത സമിതിയുടെ ടെസ്റ്റ് ഗ്രൗണ്ടിൽ കിടന്നാണ് സമരക്കാര്‍ പ്രതിഷേധിക്കുന്നത്. എറണാകുളത്തും ഡ്രൈവിംഗ് സ്കൂളുകാർ ഡ്രൈവിംഗ് ടെസ്റ്റ് ബഹിഷ്ക്കരിച്ചു. കോഴിക്കോട് കുന്നമംഗലത്ത് ഡ്രൈവിങ് ടെസ്റ്റിന് എത്തിയ ഉദ്യോഗസ്ഥരെ പ്രതിഷേധക്കാർ തടഞ്ഞു. സിഐടിയു ഒഴികെയുള്ള സംഘടനകളാണ് പ്രതിഷേധിച്ചത്. ഇതോടെ ഉദ്യോഗസ്ഥർ മടങ്ങി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe