തുറയൂർ : വിദ്യാർത്ഥികളുടെ ജീവൻ അപകടത്തിലാക്കുന്ന രീതിയിൽ സ്കൂൾ സമയത്ത് ഓടിയിരുന്ന തങ്കമല ക്വാറിയുമായി ബന്ധപ്പെട്ട ഭാരമേറിയ വാഗൺ വാഹനങ്ങൾ യു.ഡി.വൈ.എഫ് തുറയൂർ പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ തടഞ്ഞു.സ്കൂൾ സമയങ്ങളിൽ നിയന്ത്രണമില്ലാതെ ക്വാറി വാഹനങ്ങൾ ഓടുന്നത് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും വലിയ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. തുടർന്ന് ബന്ധപ്പെട്ട അധികൃതരുമായി നടന്ന ചർച്ചയിൽ കർശന നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും മുന്നോട്ട് വെച്ചതോടെ, അത് അധികൃതർ അംഗീകരിച്ചു.നിർദ്ദേശങ്ങൾ ലംഘിക്കപ്പെടുന്ന പക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്ന് യു.ഡി.വൈ.എഫ് നേതൃത്വം മുന്നറിയിപ്പ് നൽകി.
പ്രക്ഷോഭത്തിന് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആദിൽ മുണ്ടിയത്ത്, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് പി.വി, ജനറൽ സെക്രട്ടറി അഫ്നാസ്, യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി സുഹൈൽ, എം.എസ്.എഫ് മണ്ഡലം സെക്രട്ടറി മുഹമ്മദ് ഷാ എന്നിവർ നേതൃത്വം നൽകി.

