കണ്ണൂർ: തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷന്റെ വെബ്സൈറ്റിലൂടെ അറിയാം.
www.sec.kerala.gov.in/election/candidate/viewCandidate എന്ന ലിങ്ക് വഴി പരിശോധിക്കാം.
ജില്ല, തദ്ദേശ സ്ഥാപനം, വാർഡ് എന്നിവ തെരഞ്ഞെടുത്ത ശേഷം കാപ്ച നൽകണം.
മലയാളം അക്ഷരമാല ക്രമത്തിൽ സ്ഥാനാർഥികളുടെ പേര്, വയസ്സ്, വിലാസം, പാർടി, ചിഹ്നം, സ്ഥാനാർഥികളുടെ ഫോട്ടോ എന്നിവ പട്ടികയിൽ കാണാം.
സ്ഥാനാർഥികൾ സമർപ്പിച്ച നാമനിർദേശ പത്രികയും പരിശോധിക്കാം.
