കോഴിക്കോട്: തദ്ദേശ തെരഞ്ഞടുപ്പിനോടനുബന്ധിച്ച് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഡിസംബര്‍ 10, ബുധനാഴ്ച) യും മറ്റന്നാളും (ഡിസംബര്‍ 11, വ്യാഴാഴ്ച) അവധി പ്രഖ്യാപിച്ചു. രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബര്‍ 11ന് ഏഴ് ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതിന് പുറമെ പോളിങ് സ്റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കാണ് ബുധനാഴ്ചയും അവധി പ്രഖ്യാപിച്ചത്. ഇതിന് പുറമെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ വിദ്യാലയങ്ങള്‍ക്ക് ശനിയാഴ്ചയും അവധിയാണ്.
