തന്ത്രി കണ്ഠരര് രാജീവരുടെ വീട്ടിൽ നിന്ന് കണ്ടെത്തിയ വാജി വാഹനം കോടതിയിൽ ഏൽപ്പിച്ച് എസ് ഐ ടി. പഴയ കൊടിമരത്തിൽ ഉണ്ടായിരുന്ന വാജി വാഹനമാണ് എസ് ഐ ടി തന്ത്രി യുടെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. കൊല്ലം വിജിലൻസ് കോടതിയിലാണ് എസ് ഐ ടി വാജി വാഹനം നൽകിയിരിക്കുന്നത്.
2017 കൊടിമരം മാറ്റിയപ്പോൾ അതിന് മുകളിൽ ഉണ്ടായിരുന്നതാണ് വാജി വാഹനം. വർഷങ്ങൾ പഴക്കമുള്ള ശിൽപ്പമാണ് വാജിവാഹനം. 11കിലോ തൂക്കം വരുന്ന പഞ്ചലോഹത്തിൽ സ്വർണം പൊതിഞ്ഞതാണ് വാജി വാഹനം.
2017 ലാണ് ശബരിമലയില്‍ ഉണ്ടായിരുന്ന വളരെ മൂല്യമുള്ള വാജി വാഹനം തന്ത്രി വീട്ടിലേക്ക് കൊണ്ടുപോയത്. വിവാദങ്ങളെ തുടർന്ന് വാജി വാഹനം തിരികെ നല്‍കാൻ തയ്യാറാണെന്ന് ദേവസ്വം ബോർഡിനെ അറിയിച്ചിരുന്നു. കട്ടിളപ്പാളി കേസില്‍ തന്ത്രിയെ അറസ്റ്റ് ചെയ്തതിന് ശേഷം എസ്ഐടി സംഘം തന്ത്രിയുടെ വീട്ടില്‍ റെയിഡ് നടത്തുകയും വാജിവാഹനം കണ്ടെത്തി കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.
