തപാൽ ഇൻഷുറൻസിൽ ഏജന്റുമാരാകാൻ അപേക്ഷ ക്ഷണിച്ചു

news image
Jun 21, 2023, 3:18 am GMT+0000 payyolionline.in

വടകര : വടകര പോസ്റ്റൽ ഡിവിഷനിൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്, ലൈഫ് ഇൻഷുറൻസ് എന്നീ പോളിസികൾ ചേർക്കുന്നതിന് ഏജന്റുമാരെ നിയമിക്കുന്നു. പത്താം ക്ലാസ് ജയിച്ച തൊഴിൽരഹിതരോ സ്വയം തൊഴിൽ ഉള്ളവരോ ആയ യുവതീയുവാക്കൾക്ക് അപേക്ഷിക്കാം. അപേക്ഷകർ എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റിന്റെ കോപ്പി, മറ്റ് യോഗ്യതകൾ തെളിയിക്കുന്ന രേഖകൾ, രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവസഹിതം ബയോഡാറ്റ അയയ്ക്കണം. വിലാസം- സൂപ്രണ്ട് ഓഫ് പോസ്റ്റ്് ഓഫീസ്, വടകര ഡിവിഷൻ, വടകര, 673101. അപേക്ഷകൾ ജൂലായ് 17-നുള്ളിൽ കിട്ടണം. ഫോൺ- 9747501900, 9496726900.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe