തമിഴ്നാട്ടില്‍ കളളക്കുറിച്ചി വ്യാജമദ്യ ദുരന്തം; മുഖ്യപ്രതി പിടിയിൽ; 50 മരണം; 10 പേർ ​ഗുരുതരാവസ്ഥയിൽ, നൂറോളം പേർ ചികിത്സയിൽ

news image
Jun 21, 2024, 7:21 am GMT+0000 payyolionline.in

ചെന്നൈ: കള്ളിക്കുറിച്ചി വ്യാജമദ്യ ദുരന്തത്തിലെ മുഖ്യപ്രതി ചിന്നദുരൈ കടലൂരിൽ നിന്നും പിടിയിൽ. വിഷമദ്യദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 50 ആയി. എഴുപതിലധികം വ്യാജമദ്യ കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ ചിന്നദുരൈ. ഇന്ന് രാവിലെ 6 മരണം കൂടി റിപ്പോർട്ട് ചെയ്തിരുന്നു. ജിപ്മർ ആശുപത്രിയിൽ 10 പേർ ​ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുകയാണ്. നാല് ജില്ലകളിലായി നൂറോളം ആളുകളാണ് ചികിത്സയിൽ കഴിയുന്നത്. കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഡിഎംകെ നൽകിയ ഹർജി ഇന്ന് മദ്രാസ് ഹൈക്കോടതി പരി​ഗണിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe