തലശേരിയിൽ കാൽനടയാത്രക്കാരനെ ഇടിച്ചതിനു പിന്നാലെ ഭയന്ന് ഇറങ്ങിയോടിയ ബസ് ഡ്രൈവർ ട്രെയിൻ തട്ടി മരിച്ചു

news image
Nov 11, 2023, 5:41 pm GMT+0000 payyolionline.in

കണ്ണൂർ∙ കാൽനടയാത്രക്കാരനെ ഇടിച്ചതിനു പിന്നാലെ ഭയന്ന് ഇറങ്ങിയോടിയ ബസ് ഡ്രൈവർ ട്രെയിൻ തട്ടി മരിച്ചു. പന്ന്യന്നൂർ സ്വദേശി പുതിയവീട്ടിൽ കെ.ജീജിത്ത് (45) ആണ് മരിച്ചത്. തലശേരി പുന്നോൽ പെട്ടിപ്പാലത്ത് ശനിയാഴ്ച വൈകിട്ട് 6.15നാണ് സംഭവം. വടകര – തലശ്ശേരി റൂട്ടിൽ ഓടുന്ന ‘ഭഗവതി’ ബസാണ് അപകടത്തിൽപ്പെട്ടത്.

വടകര ഭാഗത്തുനിന്നും തലശേരി ഭാഗത്തേക്കു വരികയായിരുന്ന ബസ്, പെട്ടിപ്പാലം പഴയ കള്ളുഷാപ്പിനു സമീപത്തുവച്ച് റോഡിൽകൂടി നടന്നുപോകുകയായിരുന്ന മുനീർ എന്നയാളെ ഇടിച്ചു. അപകടത്തിനു പിന്നാലെ ജനക്കൂട്ടത്തിന്റെ ആക്രമണം ഭയന്ന് ഇറങ്ങിയോടിയ ജീജിത്ത‌ിനെ, സമീപത്തെ റെയിൽവേ ട്രാക്കിലൂടെയെത്തിയ ട്രെയിൻ ഇടിക്കുകയായിരുന്നു.

ആളുകൾ ഓടിക്കൂടിയെങ്കിലും ജീജിത്ത് തൽക്ഷണം മരിച്ചിരുന്നു. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. പരുക്കേറ്റ മുനീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe