ത​ല​ശ്ശേ​രിയില്‍ ഓ​ട്ടോ മോ​ഷ​ണം: പ്ര​തി അ​റ​സ്റ്റി​ല്‍

news image
Oct 18, 2024, 4:27 am GMT+0000 payyolionline.in

ത​ല​ശ്ശേ​രി: പു​തി​യ ബ​സ് സ്റ്റാ​ന്‍ഡ് പ​രി​സ​ര​ത്ത് നി​ര്‍ത്തി​യി​ട്ട ഓ​ട്ടോ​റി​ക്ഷ മോ​ഷ്ടി​ച്ച പ്ര​തി​യെ ത​ല​ശ്ശേ​രി പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. വ​ട​ക്കു​മ്പാ​ട് ഗും​ട്ടി​ക്ക് സ​മീ​പ​മു​ള്ള ത​ള​റോ​ട്ട് വീ​ട്ടി​ല്‍ കെ.​കെ. സ​ജീ​റാ​ണ് (41) അ​റ​സ്റ്റി​ലാ​യ​ത്.

14ന് ​ഉ​ച്ച​ക്ക് പ​ച്ച​ക്ക​റി മാ​ര്‍ക്ക​റ്റി​ന് സ​മീ​പം പി​ണ​റാ​യി സ്വ​ദേ​ശി സി. ​രാ​ജേ​ഷി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ.​എ​ല്‍ 58 എ​ഫ് 8913 ടാ​റ്റാ ഓ​ട്ടോ​യാ​ണ് ക​വ​ർ​ന്ന​ത്. തു​ട​ര്‍ന്നു​ള്ള പൊ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ ഓ​ട്ടോ ക​ണ്ണൂ​ര്‍ ആ​യി​ക്ക​ര​യി​ല്‍ സി.​എ​ച്ച് സെ​ന്റ​റി​ന് സ​മീ​പ​ത്തെ റോ​ഡി​ലെ ഒ​രു കെ​ട്ടി​ട​ത്തി​ന​ടു​ത്താ​യി നി​ര്‍ത്തി​യി​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഇ​വി​ടെ​യു​ള്ള സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​യെ പൊ​ലീ​സ് ക​ണ്ണൂ​ര്‍ മാ​ര്‍ക്ക​റ്റ് പ​രി​സ​ര​ത്തു​നി​ന്ന് പി​ടി​കൂ​ടി​യ​ത്. പ്ര​തി​യു​ടെ ആ​ധാ​ര്‍ രേ​ഖ​യി​ല്‍ വീ​ട്ടു​പേ​ര് പാ​ട്യ​ത്തെ വ​ലി​യ​പ​റ​മ്പ​ത്ത് വീ​ട്ടി​ലാ​ണെ​ന്നും തി​രി​ച്ച​റി​ഞ്ഞ​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe