തളിപ്പറമ്പ്: തളിപ്പറമ്പിലെ തീപിടുത്തം കെ.എസ്.ഇ.ബി ട്രാൻസ്ഫോർമറിൽ നിന്നാണെന്ന് പരാതി.ഏകദേശം 50 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഇന്നലെ വൈകുന്നേരം 5.10 ന് തുടങ്ങിയ തീപിടുത്തം രാത്രി ഏറെ വൈകിയാണനിയന്ത്രണ വിധേയമായത്. സംഭവത്തിൽ കെ.വി.കോംപ്ലക്സ് വ്യാപാരസമുച്ചയം ഏതാണ്ട് പൂർണമായി തന്നെ കത്തിയമർന്നു.
കോംപ്ലക്സിലെ കടയുടമ ഏഴാംമൈൽ കക്കാഞ്ചാലിലെ ഷാഹിനാസ് വീട്ടിൽ പി.പി.മുഹമ്മദ് റിഷാദിന്റെ പരാതിയിൽ തളിപ്പറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.