താജ്‌മഹലിനെ ശിവക്ഷേത്രമായി പ്രഖ്യാപിക്കണം; പേര് തേജോ മഹാലയ: ഉത്തർപ്രദേശ് കോടതിയിൽ പുതിയ ഹർജി

news image
Mar 28, 2024, 8:05 am GMT+0000 payyolionline.in
ആ​ഗ്ര: വിനോദസഞ്ചാര കേന്ദ്രമായ താജ്‌മഹലിനെ ശിവക്ഷേത്രമായി പ്രഖ്യാപിക്കണമെന്നു കാണിച്ച് ആ​ഗ്ര കോടതിയിൽ പുതിയ ഹർജി. താജ്‌മഹലിന്റെ പേര് തേജോ മഹാലയ എന്ന് മാറ്റണമെന്നും നിലവിൽ താജ്‌മഹലിൽ നടന്നുവരുന്ന ഇസ്ലാമുമായി ബന്ധപ്പെട്ട ചടങ്ങുകളും മറ്റ് ആചാരങ്ങളുമെല്ലാം നിർത്തലാക്കണമെന്നും ഹർജിയിൽ പറയുന്നു. ബുധനാഴ്ചയാണ് ഹർജി സമർപ്പിച്ചത്.

ശ്രീ ഭ​ഗവാൻ ശ്രീ തേജോ മഹാദേവിന്റെ രക്ഷാധികാരിയും യോ​ഗേശ്വർ ശ്രീകൃഷ്ണ ജന്മസ്ഥാൻ സേവാ സംഘ് ട്രസ്റ്റിന്റെയും ക്ഷത്രിയ ശക്തിപീഠ് വികാസ് ട്രസ്റ്റിന്റെയും പ്രസിഡന്റുമായ അഡ്വ. അജയ് പ്രതാപ് സിങ്ങാണ് ഹർജി ഫയൽ ചെയ്തത്. തന്റെ വാദം തെളിയിക്കാനായി ചില ചതിത്രപുസ്തകങ്ങളിലെ വിവരങ്ങളെയും അജയ് പ്രതാപ് സിങ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹർജി ഏപ്രിൽ 9ന് പരി​ഗണിക്കും.

 

താജ്‌മഹലിന്റെ പേര് മാറ്റണമെന്നും ശിവക്ഷേത്രമാണെന്ന് പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി മുമ്പും ചില സംഘടനകൾ കോടതിയിൽ ഹർജി നൽകിയിരുന്നു. ചില ഹർജികൾ കോടതി തള്ളിക്കളഞ്ഞു. ചിലത് വാദം കേൾക്കാനായി പരി​ഗണനയിലാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe