താനൂരിൽ കതിന പൊട്ടിയുണ്ടായ അപകടം: പരിക്കേറ്റയാൾ മരിച്ചു

news image
Jan 6, 2026, 3:24 pm GMT+0000 payyolionline.in

താനൂർ : മലപ്പുറം ശോഭപ്പറമ്പ് കലങ്കരി ഉത്സവത്തിനിടെ കതിന പൊട്ടിയുണ്ടായ അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു. കിഴക്കെമുക്കോല സ്വദേശി കറുത്തേടത്ത് മുഹമ്മദ്കുട്ടി(60)യാണ് മരിച്ചത്. ചൊവ്വ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. വഴിപാടായി കതിന പൊട്ടിക്കുന്നതിനായി കതിനയിൽ വെടിമരുന്ന് നിറയ്ക്കുന്നതിനിടെയാണ് അപകടം. ആറു പേർക്ക് പരിക്കേറ്റിരുന്നു. അവർ ചികിത്സയിലാണ്.

 

മരുന്ന് നിറയ്ക്കുന്നതിനിടയിലുണ്ടായ ചെറിയ തീപ്പൊരി നിറച്ചു വച്ച കതിനകളിലേക്ക് പടർന്നായിരുന്നു അപകടം. പൊള്ളലേറ്റ മുഹമ്മദ്കുട്ടി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഖബറടക്കം ബുധൻ ഉച്ചയ്ക്ക് ഓലപ്പീടിക ബദർപള്ളി കബർസ്ഥാനിൽ. ഭാര്യ: കദീജ. മക്കൾ: മുഹമ്മദ് അസ്ലം, ജംഷീറ, മരുമക്കൾ: സഫ്‌ല, നിസാർ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe